image

24 Jan 2025 11:14 AM GMT

Stock Market Updates

നിക്ഷേപകര്‍ കൈയ്യൊഴിഞ്ഞു, വിപണി വീണു

Anish Devasia

നിക്ഷേപകര്‍ കൈയ്യൊഴിഞ്ഞു, വിപണി വീണു
X

ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 329.92 പോയിന്റ് അഥവാ 0.43 ശതമാനം ഇടിഞ്ഞ്‌ 76,190.46 ൽ എത്തി. നിഫ്റ്റി 113.15 പോയിന്റ് അഥവാ 0.49 ശതമാനം ഇടിഞ്ഞ്‌ 23,205.35 ൽ എത്തി.

സെൻസെക്സ് ഓഹരികൾ

ഹിന്ദുസ്ഥാൻ യൂണിലിവർ, ടെക് മഹീന്ദ്ര, നെസ്‌ലെ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൊമാറ്റോ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ലാർസൻ ആൻഡ് ട്യൂബ്രോ, അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി പോർട്ട്‌സ്, ബജാജ് ഫിൻ‌സെർവ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചിക

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി, ഐടി സൂചികകൾക്കു മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാൻ സാധിച്ചത്. എഫ്എംസിജി സൂചിക 0.52 ശതമാനം ഉയർന്നപ്പോൾ ഐ ടി സൂചിക 0.40 ശതമാനം ഉയർന്നു.

അതേസമയം നിഫ്റ്റി മീഡിയ സൂചികക്കാണ് ഇന്ന് ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത്. സൂചിക 2.60 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫർമ സൂചിക 2.11 ശതമാനവും, നിഫ്റ്റി റിയലിറ്റി 2.31 ശതമാനവും ഇടിവ് നേരിട്ടു. പി‌എസ്‌യു ബാങ്ക് 1.37 ശതമാനവും നിഫ്റ്റി ഓട്ടോ 1.54 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.21 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 2.76 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 0.29 ശതമാനം ഉയർന്ന് 16.75 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടോക്കിയോ നഷ്ട്ടത്തിലാണ് വ്യാപരം അവസാനിപ്പിച്ചത്. യൂറോപ്പിലെ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. വ്യാഴാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലായിരുന്നു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.27 ശതമാനം ഉയർന്ന് ബാരലിന് 78.50 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 86.22 ൽ ക്ലോസ് ചെയ്തു.