image

19 Jan 2024 4:38 AM GMT

Stock Market Updates

തിരികെക്കയറി സെന്‍സെക്സും നിഫ്റ്റിയും, ഐടിയും ധനകാര്യവും മികച്ച നേട്ടത്തില്‍

MyFin Desk

back to sensex and nifty
X

Summary

  • നിഫ്റ്റിയില്‍ എല്ലാ മേഖലാ സൂചികകളും നേട്ടത്തില്‍
  • സോണി-സീ ലയനത്തെക്കുറിച്ചുള്ള തീരുമാനം ഇന്ന് വന്നേക്കും
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍


തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് തുടക്കവ്യാപാരത്തില്‍ ബെഞ്ച്മാർക്ക് ഓഹരി വിപണി സൂചികകള്‍ മുകളിലേക്ക് കയറി. സെൻസെക്സ് 657.45 പോയിൻറ് ഉയർന്ന് 71,844.31 ൽ എത്തി. നിഫ്റ്റി 194.75 പോയിന്റ് ഉയർന്ന് 21,657 ൽ എത്തി. ആഗോള വിപണികളിലെ ശുഭ സൂചനകളും വിപണിയിലെ പോസിറ്റിവ് വികാരത്തെ പിന്തുണയ്ക്കുന്നു. വിപണി മൂല്യം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പെടെ നാല് നിഫ്റ്റി കമ്പനികൾ ഡിസംബർ പാദത്തിലെ വരുമാനം ഇന്ന് രേഖപ്പെടുത്തും.

കൂടാതെ, സോണി-സീ ലയനത്തെക്കുറിച്ചുള്ള തീരുമാനവും ഇന്ന് വരാൻ സാധ്യതയുണ്ട്. ഇത് മീഡിയ ഓഹരികളില്‍ വലിയ ചലനങ്ങള്‍ക്ക് ഇടയാക്കിയേക്കാം. നിഫ്റ്റിയില്‍ എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഐടി, മെറ്റല്‍, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയവ ഒരു ശതമാനത്തിന് മുകളിലുള്ള നേട്ടത്തിലാണ്.

" എഫ്‌ഐഐകളും ഡിഐഐകളും തമ്മിലുള്ള വടംവലി തിരികെയെത്തുന്നു എന്നതാണ് റീട്ടെയിൽ നിക്ഷേപകരെ സ്വാധീനിക്കാവുന്ന വിപണിയിലെ ഒരു പ്രധാന പ്രവണത. സമീപ എഫ്‌ഐഐകളും ഡിഐഐകളും തമ്മിലുള്ള വടംവലി പോരാട്ടത്തിൽ, ഡിഐഐകൾ എല്ലായ്‌പ്പോഴും വിജയിച്ചിട്ടുണ്ടെന്ന് നിക്ഷേപകർ ഓർക്കണം. ബാഹ്യ ഘടകങ്ങൾ മൂലമുള്ള എഫ്‌ഐഐ വിൽപ്പന എല്ലായ്‌പ്പോഴും വാങ്ങാനുള്ള അവസരമാണ്. അമിതമായ മൂല്യനിർണ്ണയങ്ങൾക്കിടയിലും മിഡ്, സ്‌മോൾ ക്യാപ് സെഗ്‌മെന്റുകൾ ശക്തമാണ്. കാരണം എഫ്‌ഐഐകളിൽ നിന്നുള്ള വിൽപ്പന സമ്മർദ്ദം ഇവിടെയില്ല. ഈ അപാകത പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.

യുഎസ് വിപണികള്‍ വ്യാഴാഴ്ചത്തെ വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണികളില്‍ വെള്ളിയാഴ്ചത്തെ വ്യാപാരം പൊതുവില്‍ നേട്ടത്തിലാണ്