image

17 Jan 2025 11:30 AM GMT

Stock Market Updates

മൂന്ന് ദിവസത്തെ കുതിപ്പിന് വിട; ഓഹരി വിപണിയിൽ ഇടിവ്, ചതിച്ചത് ഒറ്റക്കാര്യം

Anish Devasia

മൂന്ന് ദിവസത്തെ കുതിപ്പിന് വിട; ഓഹരി വിപണിയിൽ ഇടിവ്, ചതിച്ചത് ഒറ്റക്കാര്യം
X

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്. ഐടി, ബാങ്കിംഗ് ഓഹരികളിലെ ഇടിവാണ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ നേട്ടമായിരുന്ന വിപണിക്ക് ഇന്ന് താങ്ങായത്. വിദേശ ഫണ്ടുകളുടെ ഒഴുക്ക് കുറയുന്നതും അന്താരാഷ്ട്ര വിപണികളിലെ ക്രൂഡ് ഓയിൽ വില ഉയരുന്നതും വിപണിക്ക് വലിയ നഷ്ടം വരുത്തി.

സെൻസെക്സ് 423.49 പോയിന്റ് അഥവാ 0.55 ശതമാനം ഇടിഞ്ഞ്‌ 76,619.33 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 108.60 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ്‌ 23,203.20 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

സെൻസെക്സ് ഓഹരികൾ

സൊമാറ്റോ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി, തുടർന്ന് റിലയൻസ്, നെസ്‌ലെ, ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസെർവ് എന്നി ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചിക

സെക്ടറൽ സൂചികകളിൽ ഓയിൽ ആൻഡ് ഗ്യാസ് സൂചികയാണ് മികച്ച നേട്ടം നൽകിയത്. സൂചിക 1.54 ശതമാനമാണ് ഉയർന്നത്. നിഫ്റ്റി പിഎസ്‌ഇ സൂചിക 1.40 ശതമാനം നേട്ടം നലകി. നിഫ്റ്റി റിയലിറ്റി , എനർജി സൂചികകൾ 1.20 ശതമാനം വീതം ഉയർന്നു. നിഫ്റ്റി മെറ്റൽ , എഫ്എംസിജി സൂചികകൾ 1.10 ശതമാനം വീതം നേട്ടം നൽകി.നിഫ്റ്റി ഫർമാ സൂചിക 0.71 ശതമാന ഉയർന്നു.

ഏറ്റവും വലിയ ഇടിവ് നൽകിയത് നിഫ്റ്റി ഐടി സൂചികയാണ്. 2.63 ശതമാനം സൂചിക ഇടിഞ്ഞു. നിഫ്റ്റി പ്രൈവറ് ബാങ്ക് സൂചിക 2.14 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 1.47 ശതമാനവും ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യ വിക്സ് സൂചിക 1.83 ശതമാനം ഉയർന്ന് 15.74 എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.17 ശതമാനം ഉയർന്ന് ബാരലിന് 81.43 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഇടിഞ്ഞ് 86.62 ൽ അവസാനിച്ചു.