image

8 Jan 2025 12:21 AM GMT

Stock Market Updates

നിരക്ക് കുറയാൻ സാധ്യതയില്ല,വാൾ സ്ട്രീറ്റ് ഇടിഞ്ഞു

James Paul

Trade Morning
X

Summary

  • ഡൗ ജോൺസ് 180 പോയിൻറ് ഇടിഞ്ഞു
  • പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുമെന്ന് വിലയിരുത്തൽ
  • ഈ വർഷം ഫെഡറൽ റിസർവ് പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്നുള്ള പ്രതീക്ഷകൾ മങ്ങി.


പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക ഡാറ്റ പുറത്ത് വന്നിട്ടും, 2025 ൽ പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുമെന്ന ഭയത്തെ തുടർന്ന് വാൾസ്ട്രീറ്റ് ചൊവ്വാഴ്ച ഇടിഞ്ഞു. ഓഹരികളിലും ബോണ്ടുകളിലും ശക്തമായ വിൽപ്പന നടന്നു. ട്രഷറി ആദായം ഉയർന്നു.

ശക്തമായ സാമ്പത്തിക റിപ്പോർട്ടുകൾ പുറത്തു വന്നതോടെ, ഈ വർഷം ഫെഡറൽ റിസർവ് പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്നുള്ള പ്രതീക്ഷകൾ മങ്ങി. ഇത് നിക്ഷേപക വികാരങ്ങളെ പ്രതികൂലമായി ബാധിച്ചു.

നാസ്ഡാക്ക് കോമ്പോസിറ്റ് 375.30 പോയിൻ്റ് അഥവാ 1.9 ശതമാനം ഇടിഞ്ഞ് 19,489.68 ൽ അവസാനിച്ചു. ഡൗ ജോൺസിന് ഡിസംബർ 18 ന് ശേഷമുള്ള ഏറ്റവും മോശം ദിവസമായിരുന്നു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 178.20 പോയിൻറ് അഥവാ 0.4 ശതമാനം ഇടിഞ്ഞ് 42,528.36 ൽ അവസാനിച്ചു. എസ് ആൻ്റ് പി 66.35 പോയിൻ്റ് അഥവാ 1.1 ശതമാനം ഇടിഞ്ഞ് 5,909.03 എന്ന നിലയിലെത്തി.

എണ്ണ വില

എണ്ണ വില വീണ്ടും ഉയർന്നു. ബെഞ്ച്മാർക്ക് യുഎസ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏകദേശം 11% ഉയർന്ന് ബാരലിന് 74.25 ഡോളറായി.

ഇന്ത്യൻ വിപണി

ഏറെ ചാഞ്ചാട്ടം നിറഞ്ഞ വ്യാപാരത്തിനൊടുവിൽ ആഭ്യന്തര വിപണി ഇന്നലെ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അനുകൂലമായ ആഗോള സൂചനകൾ വിപണിയെ നേട്ടത്തിലെത്താൻ സഹായിച്ചു.

സെൻസെക്സ് 234.12 പോയിൻ്റ് അഥവാ 0.30 ശതമാനം ഉയർന്ന് 78,199.11 ലും നിഫ്റ്റി 91.85 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 23,707.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ ഇന്ത്യ, അൾട്രാടെക് സിമൻ്റ്, ലാർസൺ ആൻഡ് ടൂബ്രോ, അദാനി പോർട്ട്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം സൊമാറ്റോ, എച്ച്സിഎൽ ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. സൂചിക 0.73 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒന്നര ശതമാനത്തിലധികം ഉയർന്നു. എനർജി, മെറ്റൽ സൂചികകൾ ഒരു ശതമാനത്തിലധികവും ഉയർന്നു.

റിയൽറ്റി, ബാങ്ക്, ഫാർമ സൂചികകൾ 0.5 മുതൽ 1 ശതമാനം നേട്ടം നൽകി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 1.7 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് സൂചിക 6.33 ശതമാനം താഴ്ന്ന് 14.66 -ൽ എത്തി

.