28 Feb 2025 7:16 AM IST
ആഗോള വിപണികളിൽ വിൽപ്പന സമ്മർദ്ദം, ഇന്ത്യൻ സൂചികകൾ താഴ്ന്ന് തുറക്കാൻ സാധ്യത
James Paul
Summary
- ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ തുറന്നു.
- ഏഷ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം നടത്തുന്നത്.
- യുഎസ് ഓഹരി താഴ്ന്ന് അവസാനിച്ചു.
ആഗോള വിപണികളിലെ കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ തുറന്നു. ഏഷ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഓഹരി താഴ്ന്ന് അവസാനിച്ചു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 22,537 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 146 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു ഗ്യാപ്-ഡൗൺ തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
വാൾ സ്ട്രീറ്റിലെ കനത്ത വിൽപ്പന സമ്മർദ്ദത്തെത്തുടർന്ന് വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ താഴ്ന്ന് വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 225 0.9% ഇടിഞ്ഞു. ടോപ്പിക്സ് 0.68% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 1.54% ഇടിഞ്ഞു. കോസ്ഡാക്ക് 1.69% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ ഓഹരികളിലെ ഇടിവ് കാരണം, യുഎസ് ഓഹരി വിപണി വ്യാഴാഴ്ച നഷ്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 0.45% ഇടിഞ്ഞ് 43,239.50 ലും എസ് ആൻറ് പി 500 1.59% ഇടിഞ്ഞ് 5,861.57 ലും അവസാനിച്ചു. നാസ്ഡാക്ക് 2.78% ഇടിഞ്ഞ് 18,544.42 ലും ക്ലോസ് ചെയ്തു.
ഇന്ത്യൻ വിപണി
വിപണി ഇന്നലെ ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 10.31 പോയിന്റ് അഥവാ 0.01 ശതമാനം നേട്ടത്തോടെ 74,612.43 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 2.50 പോയിന്റ് അഥവാ 0.01 ശതമാനം ഇടിഞ്ഞ് 22,545.05 ലെത്തി. സെൻസെക്സ് ഓഹരികളിൽ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, സൺ ഫാർമ, സൊമാറ്റോ, ടാറ്റ സ്റ്റീൽ, നെസ്‌ലെ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം അൾട്രാടെക് സിമന്റ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നി ഓഹരികൾ നഷ്ടം നേരിട്ടു.സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, മെറ്റൽ എന്നിവ 0.20 - 0.50 ശതമാനം വരെ ഉയർന്നപ്പോൾ നിഫ്റ്റി ഓട്ടോ, മീഡിയ, എനർജി, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ്, റിയൽറ്റി, പവർ തുടങ്ങി എല്ലാ സൂചികകളും 1-3 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക 2 ശതമാനം ഇടിഞ്ഞു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 22,596, 22,620, 22,661
പിന്തുണ: 22,516, 22,491, 22,451
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 48,913, 48,995, 49,127
പിന്തുണ: 48,649, 48,568, 48,436
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR),മുൻ സെഷനിലെ 0.77 ൽ നിന്ന് ഫെബ്രുവരി 27 ന് 0.98 ആയി ഉയർന്നു,
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ്, 2.97 ശതമാനം ഇടിഞ്ഞ് 13.31 ആയി.2024 ഡിസംബർ 27 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് ലെവലാണ് ഇത്.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വ്യാഴാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 556 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 1,727 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസയുടെ നേരിയ നേട്ടത്തോടെ 87.18 ൽ ക്ലോസ് ചെയ്തു.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
എച്ച്സിഎൽ ടെക്നോളജീസ്
യുഎസ് ആസ്ഥാനമായുള്ള ചിൽഡ്രൻസ് മിനസോട്ട, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സേവന വിതരണം സുഗമമാക്കുന്നതിനും എഐ വഴി രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനുമായി എച്ച്സിഎൽ ടെക്നോളജീസിനെ തിരഞ്ഞെടുത്തു.
ടാറ്റ പവർ
കമ്പനിയുടെ സോളാർ നിർമ്മാണ അനുബന്ധ സ്ഥാപനമായ ടിപി സോളാറിന്, 292.5 മെഗാവാട്ട് ഡിസിആർ (ഡൊമസ്റ്റിക് കണ്ടന്റ് റിക്വയർമെന്റ്) സോളാർ മൊഡ്യൂളുകളുടെ വിതരണത്തിനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എസ്ഇസിഐ) നിന്ന് 632 കോടി രൂപയുടെ കരാർ ലഭിച്ചു.
ട്രാൻസ്‌റെയിൽ ലൈറ്റിംഗ്
ട്രാൻസ്മിഷൻ, വിതരണ ബിസിനസിൽ 2,752 കോടി രൂപയുടെ പുതിയ ഓർഡറുകൾ കമ്പനി നേടിയിട്ടുണ്ട്. ഈ ഓർഡറുകൾക്കൊപ്പം, കമ്പനിയുടെ വാർഷിക ഓർഡർ ഇൻഫ്ലോ 7,400 കോടി രൂപ കവിഞ്ഞു.
കോൾ ഇന്ത്യ
മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന കൽക്കരിയുടെ വിജ്ഞാപനം ചെയ്ത വിലയ്ക്ക് പുറമേ ടണ്ണിന് 300 രൂപയുടെ സിങ്രൗളി പുനരസ്ഥാപൻ ചാർജ്, നോർത്തേൺ കോൾഫീൽഡ്സിലെ (കമ്പനിയുടെ അനുബന്ധ സ്ഥാപനം) എല്ലാ ഖനികളിലും ഒരേപോലെ ഈടാക്കും. പ്രതീക്ഷിക്കുന്ന അധിക വരുമാനം ഏകദേശം 3,877.50 കോടി രൂപയായിരിക്കും.
റെയിൽ വികാസ് നിഗം
സെൻട്രൽ റെയിൽവേയിൽ നിന്ന് 135.66 കോടി രൂപയുടെ പദ്ധതിക്ക് കമ്പനിക്ക് സ്വീകാര്യതാപത്രം ലഭിച്ചു.
ഇന്റർഗ്ലോബ് ഏവിയേഷൻ
എയർലൈൻ ഇൻഡിഗോയുടെ വിപണി വിഹിതം കഴിഞ്ഞ മാസത്തെ 64.4 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 65.2 ശതമാനമായി ഉയർന്നു.