25 Nov 2023 10:08 AM GMT
Summary
കൂൾ- ഓഫ്- പീരീഡ് 6 മാസത്തിൽ നിന്നു 4 മാസമായി കുറയ്ക്കും
ഏറ്റവും പ്രധാനപ്പെട്ട മാനേജ്‍മെന്റ് അംഗങ്ങൾ (എംഡി, ഡയറക്ടർസ് തുടങ്ങിയവർ) അവരുടെ കമ്പനിയുടെ ഓഹരികൾ വ്യാപാരം നടത്തുന്നത് നിയന്ത്രിക്കുന്ന ഇൻസൈഡർ ട്രേഡിങ്ങ് മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി വിപണി നിയന്ത്രകാരായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).
ഇപ്പോൾ ആലോചിക്കുന്ന മാറ്റങ്ങൾ അനുസരിച്ച ബ്ലാക്ക് ഔട്ട് പീരീഡ് (പ്രധാനപ്പെട്ട മാനേജ്‌മന്റ് അംഗങ്ങൾക്കും, കമ്പനിയുടെ ഓഹരികളുടെ വിലയെ ബാധിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്ന (യുപിഎസ്ഐ) ഉദ്യോഗസ്ഥൻമാർക്കും അവരുടെ കമ്പനിയുടെ ഓഹരികളിൽ വ്യാപരം നടത്തുന്നത് നിരോധിച്ചിരിക്കുന്നു സമയം) ഇല്ലാതാകും. അതുപോലെ കൂൾ- ഓഫ്- പീരീഡ് (കമ്പനിയുടെ ഓഹരികളിൽ വ്യാപാരം നടത്താൻ ഉദ്ദേശിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന തീയതി മുതൽ വ്യാപാരം നടത്തുന്ന ദിവസം വരെയുള്ള കാലയളവ്) ആറ് മാസത്തിൽ നിന്നു നാല് മാസമായി കുറയ്ക്കും. കവറേജ് കാലയളവ് 12 മാസത്തിൽ നിന്ന് രണ്ട് മാസമായി കുറയ്ക്കാനും സെബി ആലോചിക്കുന്നു.
സ്റ്റോക്ക് ഓപ്ഷനുകൾ പലപ്പോഴും അവരുടെ നഷ്ടപരിഹാരത്തിന്റെ ഒരു പ്രധാന ഘടകമാണ്, സ്റ്റോക്ക് ഓപ്‌ഷനുകൾ ഉപയോഗിച്ച് നേടിയ ഓഹരികൾ വിനിയോഗിക്കാൻ അവർ ആഗ്രഹിച്ചേക്കാം, എന്നാൽ യുപിഎസ്ഐ സൂക്ഷിക്കുന്നതിനാൽ , അത് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് സെബി ചൂണ്ടിക്കാട്ടി.
2015-ലാണ് സെബി ട്രേഡിംഗ് പ്ലാനുകൾ അവതരിപ്പിക്കുന്നത്. ട്രേഡിംഗ് പ്ലാനുകളെ സംബന്ധിച്ച നിലവിലെ റെഗുലേറ്ററി ആവശ്യകതകൾ കഠിനമാണെന്നും അതിനാൽ ട്രേഡിംഗ് പ്ലാനുകൾ അത്ര ജനപ്രിയമല്ലെന്നും നിരവധി അഭിപ്രായങ്ങളുണ്ട്.