image

15 Feb 2024 10:21 AM GMT

Stock Market Updates

റെക്കോര്‍ഡ് ഉയരം തൊട്ട് എസ്ബിഐ ഓഹരി

MyFin Desk

sbi at 6 lakh crore, second psu to achieve the feat
X

Summary

  • ബാങ്കിന്റെ വിപണി മൂല്യം 6,75 ലക്ഷം കോടി രൂപയായി
  • ബാങ്ക് ഓഫ് ബറോഡ ഇന്ന് 3.50 ശതമാനം മുന്നേറി
  • 2024-ല്‍ ഇതുവരെയായി എസ്ബിഐയുടെ ഓഹരി 18 ശതമാനത്തോളം ഉയര്‍ന്നു


ഇന്ന് (ഫെബ്രുവരി 15) ഉച്ച കഴിഞ്ഞുള്ള വ്യാപാര സെഷനില്‍ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ഓഹരി റെക്കോര്‍ഡ് ഉയരങ്ങളിലെത്തി. ബിഎസ്ഇയില്‍ ഇന്‍ട്രാ ഡേയില്‍ എസ്ബിഐ ഓഹരി 2.01 ശതമാനം ഉയര്‍ന്ന് 758.70 രൂപയിലെത്തി.

ബാങ്കിന്റെ വിപണി മൂല്യം 6,75 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു.

2024-ല്‍ ഇതുവരെയായി എസ്ബിഐയുടെ ഓഹരി 18 ശതമാനത്തോളം ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 39.75 ശതമാനവും ഉയര്‍ന്നു.

ഇത് തുടര്‍ച്ചയായ മൂന്നാം ട്രേഡിംഗ് സെഷനില്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി ഇന്നു മുന്നേറി.

കാനറാ ബാങ്ക് ഓഹരി ഇന്ന് 5 ശതമാനം നേട്ടത്തോടെ പുതിയ ഉയരമായ 594.7 രൂപയിലെത്തി. ജനുവരി 24 ന് കാനറാ ബാങ്ക് മൂന്നാം പാദ ഫലം പുറത്തുവിട്ടതിനു ശേഷം ബാങ്കിന്റെ ഓഹരി മുന്നേറ്റം തുടരുകയാണ്.

ബാങ്ക് ഓഫ് ബറോഡ ഇന്ന് 3.50 ശതമാനം മുന്നേറി പുതിയ റെക്കോര്‍ഡായ 277 രൂപയിലെത്തി.