image

7 Jun 2024 7:07 AM

Stock Market Updates

എട്ടാം തവണയും മാറ്റമില്ലാതെ റിപ്പോ നിരക്ക്; വളർച്ച അനുമാനം ഉയർത്തി

MyFin Desk

repo rate unchanged for eighth time
X

Summary

  • റീട്ടെയിൽ പണപ്പെരുപ്പം മാർച്ചിലെ 4.85% നിന്ന് ഏപ്രിലിൽ 4.83% ആയി കുറഞ്ഞു
  • 4 ശതമാനം സിപിഐ പണപ്പെരുപ്പം ലക്ഷ്യമിടാൻ സർക്കാർ ആർബിഐക്ക് നിർദ്ദേശം നൽകി
  • 2022 മെയ് മുതൽ 250 ബേസിസ് പോയിൻ്റുകൾ തുടർച്ചയായി ആറ് തവണ ഉയർത്തിയിരുന്നു


രാജ്യത്തിന്റെ വളർച്ച നിരക്ക് അനുമാനം ഉയർത്തി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2025 സാമ്പത്തിക വർഷത്തിൽ റിയൽ ജിഡിപി വളർച്ച 7.2 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. തുടർച്ചയായി എട്ടാം തവണയും ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. ഫെബ്രുവരി 2023 ശേഷം ഇതുവരെ റിപ്പോ നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. ആറ് എംപിസി അംഗങ്ങളിൽ നാല് പേരും റിപ്പോ നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തതായി ഗവർണർ ശക്തികാന്ത ദാസ് പ്രസ്താവനയിൽ അറിയിച്ചു. ഉയർന്ന ഭക്ഷ്യ വിലക്കയറ്റം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള അനിശ്ചിതത്വത്തിനും ആഭ്യന്തര പണപ്പെരുപ്പ ആശങ്കകൾക്കും ഇടയിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതാണ് മാറ്റമില്ലാത നിരക്ക്. ഈ സ്ഥിരത റിയൽ എസ്റ്റേറ്റ് വിപണി, ഭവന നിർമ്മാണം എന്നിവയെ പിന്തുണയ്ക്കുകയും ഉപഭോക്തൃ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെട്ടു.

വാർഷിക റീട്ടെയിൽ പണപ്പെരുപ്പം മാർച്ചിലെ 4.85 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 4.83 ശതമാനമായി കുറഞ്ഞു.

2022 മെയ് മുതൽ 250 ബേസിസ് പോയിൻ്റുകൾ തുടർച്ചയായി ആറ് തവണ ഉയർത്തിയിരുന്നു. പിന്നീട് ഇത് മാറ്റമില്ലാതെ തുടർന്ന്.

ഇരുവശത്തും 2 ശതമാനം ഡീവിയേഷൻ അലവൻസോടെ 4 ശതമാനം സിപിഐ പണപ്പെരുപ്പം ലക്ഷ്യമിടാൻ സർക്കാർ ആർബിഐക്ക് നിർദ്ദേശം നൽകി.

ശക്തികാന്ത ദാസിൻ്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

  • ദീർഘകാലാടിസ്ഥാനത്തിൽ പണപ്പെരുപ്പം 4 ശതമാനമായി നിലനിർത്താൻ ആർബിഐ പ്രതിജ്ഞാബദ്ധമാണ്.
  • പണപ്പെരുപ്പ വളർച്ചാ അനുപാതം അനുകൂലം
  • ആർബിഐ 2025 സാമ്പത്തിക വർഷത്തിൽ സിപിഐ പണപ്പെരുപ്പം 4.5 ശതമാനമായി കണക്കാക്കുന്നു.
  • നടപ്പ് സാമ്പത്തിക വർഷം 7.2 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ, തുടർച്ചയായ 4-ാം വർഷവും വളർച്ച 7 ശതമാനത്തിൽ കൂടുതലാകും.
  • നടപ്പുസാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ റീട്ടെയിൽ പണപ്പെരുപ്പത്തിൽ ചില തിരുത്തലുകൾ ഉണ്ടായേക്കും.
  • മൺസൂൺ അനുകൂലമാക്കുകയാണെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 4.5 ശതമാനമാകും.
  • 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 4.9 ശതമാനത്തിലും രണ്ടാം പാദത്തിൽ 3.8 ശതമാനത്തിലും മൂന്നാം പാദത്തിൽ 4.6 ശതമാനത്തിലും നാലാം പാദത്തിൽ 4.5 ശതമാനമായും പ്രതീക്ഷിക്കുന്നു.
  • മൊത്തത്തിലുള്ള വിദേശ നിക്ഷേപം ശക്തമായി തുടരുന്നു, എന്നാൽ അറ്റ ​​എഫ്ഡിഐ 24 സാമ്പത്തിക വർഷത്തിൽ സ്ഥിരത നിലനിർത്തി.
  • ബാങ്കുകളിലെ മൊത്ത നിക്ഷേപത്തിൻ്റെ പരിധി നേരത്തെയുണ്ടായിരുന്ന 2 കോടിയിൽ നിന്ന് 3 കോടി രൂപയായി ഉയർത്തി.
  • മെയ് 31 വരെയുള്ള ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 651.5 ബില്യൺ ഡോളറിലെത്തി