26 March 2024 11:06 AM GMT
Summary
- എന്‍എസ്ഇയില്‍ ഇന്ന് (മാര്‍ച്ച് 26) വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ റിലയന്‍സ് പവര്‍ ഓഹരി വില 27.60 രൂപയായിരുന്നു
- എട്ട് സെഷനുകളില്‍ എന്‍എസ്ഇയില്‍ റിലയന്‍സ് പവര്‍ ഓഹരി വില 20.40 രൂപയില്‍ നിന്ന് 27.60 രൂപയിലേക്ക് ഉയര്‍ന്നു
- ഓഹരി കഴിഞ്ഞ തിങ്കളാഴ്ച (മാര്‍ച്ച് 18) മുതല്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്
റിലയന്‍സ് പവര്‍ ഓഹരികള്‍ ഒരാഴ്ചയിലേറെയായി ഉയര്‍ന്ന നില്‍ക്കുകയാണ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരി കഴിഞ്ഞ തിങ്കളാഴ്ച (മാര്‍ച്ച് 18) മുതല്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്. കഴിഞ്ഞയാഴ്ച ചൊവ്വാഴ്ച (മാര്‍ച്ച് 19) ഒഴികെയുള്ള എല്ലാ സെഷനുകളിലും റിലയന്‍സ് പവര്‍ അപ്പര്‍ സര്‍ക്യൂട്ടിലായിരുന്നു.
മാര്‍ച്ച് 13 ന് റിലയന്‍സ് പവര്‍ ഓഹരികള്‍ വ്യാപാരം ക്ലോസ് ചെയ്തത് 20.40 രൂപയിലാണ്. എന്നാല്‍ മാര്‍ച്ച് 14 ന് ഓഹരിയില്‍ വന്‍തോതില്‍ വാങ്ങല്‍ താല്‍പ്പര്യം പ്രകടമായി. തുടര്‍ച്ചയായ എട്ട് സെഷനുകളില്‍ എന്‍എസ്ഇയില്‍ റിലയന്‍സ് പവര്‍ ഓഹരി വില 20.40 രൂപയില്‍ നിന്ന് 27.60 രൂപയിലേക്ക് ഉയര്‍ന്നു. അതായത് ഏകദേശം 35 ശതമാനം ഉയര്‍ന്നു.
ഇന്ന് (മാര്‍ച്ച് 26) ഇന്‍ട്രാ ഡേയില്‍ ഉയര്‍ന്ന നിലയായ 27.60 രൂപയിലെത്തുകയും ചെയ്തു.
അനില്‍ അംബാനിയുടെ പിന്തുണയുള്ള കമ്പനി ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡിബിഎസ് ബാങ്ക് എന്നിവയുമായുള്ള കുടിശ്ശിക തീര്‍ത്തു എന്ന റിപ്പോര്‍ട്ടുകളാണ് കമ്പനിയുടെ ഓഹരികള്‍ ഉയരാന്‍ കാരണമായത്.
റിലയന്‍സ് പവറിലേക്ക് പുതിയ മൂലധനം എത്തിച്ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.