image

5 March 2024 9:47 AM

Stock Market Updates

ഇടിവിൽ ഐഐഎഫ്എൽ ഫിനാൻസ്; കുതിച്ചുയർന്ന് മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ

MyFin Desk

RBI Regulations on IIFL Finance
X

Summary

  • ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ 20 ശതമാനം ലോവർ സർക്യൂട്ടിലെത്തി
  • ണപ്പുറം, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ 14 ശതമാനത്തോളം ഉയർന്നു
  • ആർബിഐ നിയന്ത്രണങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു


ഗോൾഡ് ലോൺ പോർട്ട്‌ഫോളിയോയിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകളുടെ പേരിൽ ഐഐഎഫ്എൽ ഫിനാൻസിന്മേൽ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേന്ദ്ര ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടർന്ന് ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ 20 ശതമാനം ലോവർ സർക്യൂട്ടിലെത്തി.

ഇതിനെ തുടർന്ന് സമാന മേഖലയിലെ എതിരാളികളായ മണപ്പുറം, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ഓഹരികൾ 14 ശതമാനത്തോളം ഉയർന്നു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിനേക്കാൾ നാല് ശതമാനം ഉയർന്ന് 1,398.05 രൂപയിലാണ് നിലവിൽ വ്യാപാരം തുടരുന്നത്. മണപ്പുറം ഫിനാൻസ് ഓഹരികൾ 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടമാണ് രേഖപ്പെടുത്തിയത്. മുത്തൂറ്റിൻ്റെ ഓഹരികൾ 2020 ജൂണിനു ശേഷമുള്ള മികച്ച നിലയിലാണ് തുടരുന്നത്. തുടർച്ചയായ അഞ്ചാം ദിവസവും ഓഹരികൾ നേട്ടം കൈവരിച്ചു.

ലോണുകൾ അനുവദിക്കുന്ന സമയത്തും ലേല സമയത്തും ഐഐഎഫ്എൽ ഫിനാൻസ് സ്വർണത്തിൻ്റെ പരിശുദ്ധിയും അറ്റ തൂക്കവും പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നൽ ഗുരുതരമായ വ്യതിയാനങ്ങൾ നടത്തിയാണ് സെൻട്രൽ ബാങ്ക് നിരീക്ഷിച്ചു.

ആർബിഐ നിയന്ത്രണങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു, ആവശ്യങ്ങൾക്കായി സ്വർണം ലേലം ചെയ്യുന്നതിന് വിലക്കില്ലെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ, ഉടൻ തന്നെ ആർബിഐക്ക് ഒരു കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാനുള്ള ഉദ്ദേശ്യവും അറിയിച്ചു.

ഓഹരിയൊന്നിന് 765 രൂപ എന്ന ലക്ഷ്യ വിലയോടെ ഐഐഎഫ്എൽ ഫിനാൻസിൽ 'ബൈ' റെക്കമെൻഡേഷൻ ജെഫറീസ് നിലനിർത്തിയിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയന്ത്രണങ്ങൾ പ്രത്യേക ഓഡിറ്റിനും തിരുത്തൽ പ്രക്രിയയ്ക്കും ശേഷം അവലോകനം ചെയ്യാമെന്നും സ്വർണ്ണ വായ്പകൾ പിൻവലിക്കുന്നതിലൂടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം, കാരണം കമ്പനിയുടെ എയുഎമ്മിൻ്റെ 32 ശതമാനം വരുന്ന ഇതിൽ നിന്നാണ്" ബ്രോക്കറേജ് പറഞ്ഞു.

പരിമിതികൾ കമ്പനിയുടെ വരുമാനം കുറയുന്നതിനും ചെലവ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. സ്വർണപ്പണയത്തിനുള്ള നിരോധനം ഒമ്പത് മാസത്തേക്ക് തുടരുകയാണെങ്കിൽ, ഐഐഎഫ്എൽ ഫിനാൻസിൻ്റെ ഇപിഎസ് ആഘാതം 25-30 ശതമാനം കവിയുമെന്ന് കണക്കാക്കുന്നതായി ജെഫറീസ് വ്യക്തമാക്കി. നിലവിൽ ഐഐഎഫ്എൽ ഓഹരികൾ 20 ശതമാനം താഴ്ന്ന് 477.75 രൂപയിലാണ് വ്യാപാരം തുടരുന്നത്.