image

29 Jan 2024 5:57 AM GMT

Stock Market Updates

എച്ച്ഡിഎഫ്‌സി ഓഹരികൾ രണ്ടു ശതമാനത്തിലധികം ഉയർന്നു

MyFin Desk

rbi approves lics increase in stake in hdfc bank
X

Summary

  • എൽഐസി 4.8 ശതമാനം അധിക ഓഹരികൾ വാങ്ങും
  • പാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഓഹരികൾ 14% ഇടിഞ്ഞിരുന്നു
  • ഇതോടെ എൽഐസിയുടെ ബാങ്കിലെ ഓഹരി പങ്കാളിലെത്താം 9.99 ശതമാനത്തിലെത്തും


നടപ്പ് വർഷത്തെ മൂന്നാം പാദ ഫലങ്ങൾക്ക് ശേഷം ഇടിവിലായിരുന്ന എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ തുടക്ക വ്യാപാരത്തിൽ രണ്ടു ശതമാനത്തിലധികം ഉയർന്നു

ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയർത്താനുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) അപേക്ഷ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുവദിച്ചതിനെത്തുടർന്നാണ് ഈ നേട്ടം.. എൽഐസി 4.8 ശതമാനം ഓഹരികളാണ് വാങ്ങാനുള്ള അപേക്ഷയാണ് സമർപ്പിച്ചിരുന്നത്. ഇതോടെ എൽഐസിയുടെ ബാങ്കിലെ ഓഹരി പങ്കാളിലെത്താം 9.99 ശതമാനമായി ഉയരും. വാർത്തകളെ തുടർന്ന് ബാങ്ക് ഓഹരിക 2 ശതമാനം ഉയർന്ന് ഓഹരികൾ 1,462 രൂപയിലെത്തി. എൽ ഐ സി യുടെ ഓഹരി 1.49 ശതമാനം ഉയർന്ന് 917.25 രൂപയിലെത്തിയിട്ടുണ്ട്.

ഡിസംബർ പാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഓഹരികൾ 14 ശതമാത്തോളമാണ് ഇടിഞ്ഞത്. മാർജിൻ സ്‌ട്രെയിൻ, ഇപിഎസിലെ ഇടിവ്, നിക്ഷേപ വളർച്ച പ്രതീക്ഷിച്ചതിലും മന്ദഗതിയിലായത് എന്നിവ ഓഹരികളുടെ ഇടിവിന് കാരണമായി.

ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ പ്രകാരം, ഒരു ബാങ്കില്‍ പെയ്ഡ് അപ്പ് ഷെയര്‍ ക്യാപ്പിറ്റലിന്റെ 5 ശതമാനമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ സ്വന്തമാക്കാനോ, വോട്ടിംഗ് അവകാശം കരസ്ഥമാക്കാനോ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും ആര്‍ബിഐയില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നാണ്. ഈ അനുമതിയാണ് ഇപ്പോള്‍ എല്‍ഐസി നേടിയിരിക്കുന്നത്.

എല്‍ഐസി ആര്‍ബിഐയുടെ അനുമതി നേടിയ കാര്യം എച്ച്ഡിഎഫ്‌സി ബാങ്ക് ജനുവരി 25 നാണ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയുടമകള്‍ക്ക് ആശ്വാസം പകരുമെന്നാണു കരുതുന്നത്. കാരണം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതിലുള്ള വിറ്റഴിക്കല്‍ സമ്മര്‍ദ്ദമുള്ളതിനാല്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ എത്തിയിരുന്നു.ബിഎസ്ഇയില്‍ ജനുവരി 25ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി 1.41 ശതമാനം ഇടിഞ്ഞ് 1435.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എച്ച്എസ്ബിസിയിലെ അനലിസ്റ്റുകൾക്ക് ഓഹരികൾ വാങ്ങാനുള്ള റെക്കമെൻഡേഷൻ നൽകിയിട്ടുണ്ട്. എന്നാൽ ഓഹരികളുടെ ലക്ഷ്യ വില 2,080 രൂപയിൽ നിന്ന് 1,950 രൂപയായി കുറച്ചിട്ടുണ്ട്.

നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ ബിഎസ്ഇ യിൽ 1.17 ശതമാനം ഉയർന്ന് 1452.05 രൂപയിൽ വ്യാപാരം തുടരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാം പാദഫലം