image

14 Feb 2024 11:15 AM IST

Stock Market Updates

റാഷി പെരിഫറൽസ് ലിസ്റ്റിംഗ് 9.16 ശതമാനം പ്രീമിയത്തിൽ

MyFin Desk

Rashi Peripherals listing at a premium of 9.16 percent
X

Summary

  • ഇഷ്യൂ വില 311 രൂപ, ലിസ്റ്റിംഗ് വില 339.50 രൂപ
  • ഇഷ്യൂവിലൂടെ 600 കോടി രൂപ കമ്പനി സമാഹരിച്ചു


ആഗോള സാങ്കേതിക ബ്രാൻഡുകൾ ഇന്ത്യയിലെ വിതരക്കാരായ റാഷി പെരിഫറൽസിന്റെ ഓഹരികൾ 9.16 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 311 രൂപയിൽ നിന്നും 28.50 രൂപ ഉയർന്ന് 339.50 രൂപയിലായിരുന്നു ഓഹരികളുടെ അരങ്ങേറ്റം. ഇഷ്യൂവിലൂടെ 600 കോടി രൂപ കമ്പനി സമാഹരിച്ചു.

സമാഹരിച്ച തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

കൃഷ്ണ കുമാർ ചൗധരി, സുരേഷ്കുമാർ പൻസാരി, കപാൽ സുരേഷ് പൻസാരി, കേശവ് കൃഷ്ണ കുമാർ ചൗധരി, ചമൻ പൻസാരി, കൃഷ്ണ കുമാർ ചൗധരി എച് യു എഫ് , സുരേഷ് എം പൻസാരി എച് യു എഫ് എന്നിവരാണ് റാഷി പെരിഫറൽസിന്റെ പ്രമോട്ടർമാർ.

1989-ൽ സ്ഥാപിതമായ കമ്പനി ആഗോള സാങ്കേതിക ബ്രാൻഡുകൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നു. ഐസിടി അല്ലെങ്കിൽ ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിലാണ് കമ്പനിക്ക് വൈദഗ്ദ്ധ്യമുള്ളത്. കമ്പനിയുടെ സേവനങ്ങളിൽ പ്രീ-സെയിൽസ്, ടെക്നിക്കൽ സപ്പോർട്ട്, മാർക്കറ്റിംഗ് സേവനങ്ങൾ, ക്രെഡിറ്റ് സൊല്യൂഷനുകൾ, വാറൻ്റി മാനേജ്മെൻ്റ് സേവനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

കമ്പനിയുടെ ക്ലയൻ്റുകളിൽ അസൂസ് ഗ്ലോബൽ, ഡെൽ ഇൻ്റർനാഷണൽ സർവീസസ് ഇന്ത്യ , എച്ച്പി ഇന്ത്യ സെയിൽസ്, ലെനോവോ ഇന്ത്യ, ലോജിടെക് ഏഷ്യ പസിഫിക്, എൻവിഡിയ കോർപ്പറേഷൻ, ഇൻ്റൽ അമേരിക്കാസ്, വെസ്റ്റേൺ ഡിജിറ്റൽ (യുകെ), ഷ്നൈഡർ ഇലക്ട്രിക് ഐടി ബിസിനസ്സ്, ഈറ്റൺ പവർ ക്വാളിറ്റി, ഇസിഎസ് ഇൻഡസ്ട്രിയൽ കമ്പ്യൂട്ടർ കോ, ബെൽകിൻ ഏഷ്യാ പസഫിക്, ടിപിവി ടെക്നോളജി ഇന്ത്യ, എൽജി ഇലക്ട്രോണിക്സ് ഇന്ത്യ, തോഷിബ ഇലക്‌ട്രോണിക് കോംപോണന്റ്‌സ്‌ തായ്‌വാൻ കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾ ഉൾപ്പെടുന്നു.