image

4 Jun 2024 10:33 AM GMT

Stock Market Updates

പൊതു മേഖല ബാങ്കുകൾക്ക് കരി ദിനം; എസ്ബിഐ ഇടിഞ്ഞത് 19%

MyFin Desk

പൊതു മേഖല ബാങ്കുകൾക്ക് കരി ദിനം; എസ്ബിഐ ഇടിഞ്ഞത് 19%
X

Summary

  • മോദിയുടെ രണ്ടാം ഭരണക്കോലത് 12 പൊതുമേഖലാ ബാങ്ക് ഓഹരികളിൽ 10 എണ്ണം 473% വരെ ഉയർന്നിട്ടുണ്ട്
  • പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 17-18% ഇടിഞ്ഞു


വോട്ടെണ്ണൽ ദിനത്തിൽ പൊതുമേഖലാ ബാങ്ക് ഓഹരികൾ കനത്ത ഇടിവാണ് നേരിട്ടത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 19 ശതമാനത്തോളമാണ് ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു. മുൻ ദിവസത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വില തൊട്ട ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 19 ശതമാനമാണ് ഇടിഞ്ഞത്. കാനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), സെൻട്രൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ ഓഹരികൾ 20 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഓഹരികൾ 19 ശതമാനത്തിലധികം ഇടിഞ്ഞു. ഇടിഞ്ഞു. ഇതിനു പുറമെ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 17-18 ശതമാനം ഇടിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാർ നയങ്ങളിൽ നിന്ന് നേരിട്ട് നേട്ടമുണ്ടാക്കുന്ന കമ്പനികളെയോ മേഖലകളെയോ പരാമർശിച്ച് കഴിഞ്ഞ ആഴ്ച, സിഎൽഎസ്എ 54 "മോദി സ്റ്റോക്കുകളുടെ" പട്ടിക പുറത്തു വിട്ടിരുന്നു. എസ്ബിഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെ ബ്രോക്കറേജ് പട്ടികയിൽ ഉൾപ്പെടിത്തിയിരുന്നു.

മോദിയുടെ രണ്ടാം ഭരണക്കോലത് (2019 ജൂൺ മുതൽ 2024 മെയ് വരെ), 12 പൊതുമേഖലാ ബാങ്ക് ഓഹരികളിൽ 10 എണ്ണം 473 വരെ ഉയർന്നിട്ടുണ്ട്. എയ്‌സ് ഇക്വിറ്റി ഡാറ്റ അനുസരിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്കാണ് പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും മികച്ച നേട്ടം നൽകിയത്. ഈ കാലയളവിൽ 473 ശതമാനത്തോളമാണ് ഓഹരികൾ നൽകിയ റിട്ടേൺ. ബാങ്ക് ഓഫ് മഹാരാഷ്ട്രയും യുകോ ബാങ്കും യഥാക്രമം 325 ശതമാനവും 226 ശതമാനവും കുതിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 106 ശതമാനം മുതൽ 150 ശതമാനം വരെ ഉയർന്നു.

സർക്കാരിന്റെ നയങ്ങൾ പൊതുമേഖലാ ഓഹരികളെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. ഈ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടമാണ് നൽകിയത്. ഭരണ തുടർച്ചയുണ്ടായാൽ ഈ പ്രവണത തുടരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കാപെക്‌സിൽ സുസ്ഥിരമായ ശ്രദ്ധ, ആഭ്യന്തര മേഖലകളിലെ ധനപരമായ ഏകീകരണം എന്നിവ ഓഹരികൾക്ക് കരുത്തേകി. പ്രത്യേകിച്ച് ഇൻഫ്രാ, മാനുഫാക്ചറിംഗ്, കാപെക്‌സ് മേഖലകളിൽ സമീപകാലത്ത് മികച്ച പ്രകടനം ദൃശ്യമായെന്ന് നോമുറയിലെ വിശകലന വിദഗ്ധർ പറഞ്ഞു.