image

15 Feb 2024 5:42 AM GMT

Stock Market Updates

കരുത്ത് കാട്ടി പൊതുമേഖലാ സ്ഥാപനങ്ങൾ; പച്ചയിലുണർന്ന് വിപണി

MyFin Desk

Public sector institutions show strength, market wakes up green
X

Summary

  • യുഎസിലെ മൂന്ന് പ്രധാന സൂചികകളുടെ ക്ലോസിങ് നേട്ടത്തിൽ
  • ഇന്നലെ എഫ്ഐഐക്കള്‍ അറ്റവില്പനക്കാരായി


നേട്ടത്തോടെയാണ് അഭ്യന്തര വിപണി ഇന്ന് വ്യപാരം ആരംഭിച്ചത്. ആഗോള, ഏഷ്യൻ സൂചികകളുടെ പോസിറ്റീവ് നീക്കം നിക്ഷേപകരെ സ്വാധീനിച്ചത് ഇതിനു കാരണമായി. ബെഞ്ച്മാർക്ക് സൂചിക സെൻസെക്സ് 115.89 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 71,938.72 പോയിൻ്റിലും നിഫ്റ്റി 36.90 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 21,876.95 പോയിൻ്റിലെത്തി.

സെൻസ്കസിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ടാറ്റ സ്റ്റീൽ, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും റിലയൻസ് ഇൻഡസ്ട്രീസും മാരുതി സുസുക്കിയും നേരിയ തോതിൽ താഴ്ന്നുമാണ് വ്യപാരം ആരംഭിച്ചത്.

തുടർച്ചയായ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ മറികടക്കാൻ ശക്തമായ പാദഫലങ്ങൾ സഹായിച്ചതിനാൽ വാൾസ്ട്രീറ്റ് റാലി പുനരാരംഭിച്ചു. ഇതിനെ തുടർന്ന് ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ തുറന്നതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.

പിഎസ്ഇ സെക്ടറിൽ നിന്നും ഓയിൽ ഇന്ത്യ ഓഹരികൾ പത്തു ശതമാനത്തോളം ഉയർന്നു. ഇടിവിലായിരുന്ന എൻഎച്പിസി ഓഹരികൾ തുടക്കവ്യാപാരത്തിൽ തന്നെ 6.17 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം ഓഹരികൾ നാല് ശതമാനത്തിലധികവും നേട്ടമുണ്ടാക്കി.

യുഎസിലെ മൂന്ന് പ്രധാന സ്റ്റോക്ക് സൂചികകളും ബുധനാഴ്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബുധനാഴ്ച, ആഭ്യന്തര വിപണി തുടക്കത്തിലേ നഷ്ടം മറികടന്ന് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 267.64 പോയിൻ്റ് അഥവാ 0.37 ശതമാനം ഉയർന്ന് 71,822.83 പോയിൻ്റിലും നിഫ്റ്റി 96.80 പോയിൻ്റ് അഥവാ 0.45 ശതമാനം ഉയർന്ന് 21,840.05 പോയിൻ്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം അറ്റ വിൽപ്പനക്കാരായ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 3,929.60 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.