image

7 March 2024 7:05 AM GMT

Stock Market Updates

മുക്ക പ്രോട്ടീൻസ് അരങ്ങേറ്റം 43% പ്രീമിയത്തോടെ

MyFin Desk

mukka proteins shines in the listing
X

Summary

  • ഇഷ്യൂ വില 28 രൂപ, ലിസ്റ്റിംഗ് വില 40 രൂപ
  • ഓഹരിയൊന്നിന് 12 രൂപയുടെ നേട്ടം


മത്സ്യ പ്രോട്ടീൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന മുക്ക പ്രോട്ടീൻസ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 28 രൂപയിൽ നിന്നും 42.86 ശതമാനം പ്രീമിയത്തോടെ 40 രൂപയ്ക്കാണ് ഓഹരികളുടെ ലിസ്റ്റിംഗ്. ഓഹരിയൊന്നിന് 12 രൂപയുടെ നേട്ടം. ഇഷ്യൂ വഴി 224 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

കലണ്ടൻ മുഹമ്മദ് ഹാരിസ്, കലണ്ടൻ മുഹമ്മദ് ആരിഫ്, കലണ്ടൻ മുഹമ്മദ് അൽത്താഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, അനുബന്ധ സ്ഥാപനമായ എൻ്റോ പ്രോട്ടീൻസിൻ്റെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്ക് ധനസഹായം നൽകുക, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2003ൽ സ്ഥാപിതമായ മുക്ക പ്രോട്ടീൻസ് മത്സ്യ പ്രോട്ടീൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ്. മത്സ്യ ഭക്ഷണം, മത്സ്യ എണ്ണ, ഫിഷ് സോല്യൂബിൾ പേസ്റ്റ് എന്നിവ കമ്പനി ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇവ അക്വാ ഫീഡ് (മത്സ്യത്തിനും ചെമ്മീനിനും), കോഴിത്തീറ്റ (ബ്രോയിലറുകൾക്കും ലയറുകൾക്കും), വളർത്തുമൃഗങ്ങളുടെ ഭക്ഷണം (നായയ്ക്കും പൂച്ചയ്ക്കും) ഉൽപ്പാദിപ്പിക്കുന്നതിനുള്ള അവശ്യ ഘടകങ്ങളാണ്. .

ബഹ്‌റൈൻ, ബംഗ്ലാദേശ്, ചിലി, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, ചൈന, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഒമാൻ, തായ്‌വാൻ, വിയറ്റ്‌നാം എന്നിവയുൾപ്പെടെ 10-ലധികം രാജ്യങ്ങളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

കമ്പനിക്ക് നിലവിൽ ആറ് ഉൽപ്പാദന കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിൽ നാല് യൂണിറ്റുകളും ഒമാനിൽ രണ്ടെണ്ണവും.ഇവ വിദേശ അനുബന്ധ സ്ഥാപനമായ ഓഷ്യൻ അക്വാട്ടിക് പ്രോട്ടീൻസ് എൽഎൽസിയുടെ കൈവശമാണ്. കൂടാതെ, കമ്പനിക്ക് മൂന്ന് ബ്ലെൻഡിംഗ് പ്ലാൻ്റുകളും അഞ്ച് സ്റ്റോറേജ് സൗകര്യങ്ങളുമുണ്ട്.

ലിസ്റ്റിംഗിന് ശേഷമുള്ള വ്യപാരത്തിൽ ഓഹരികൾ കുതിച്ചുയർന്നു. നിലവിൽ ഓഹരികൾ ലിസ്റ്റിംഗ് വിലയിൽ നിന്നും എട്ടു ശതമാനത്തിലധികം ഉയർന്നു അപ്പർ സർക്യൂട്ടിലെത്തി.