18 March 2024 12:40 PM IST
Summary
- ഇഷ്യൂ വില 75 രൂപ, ലിസ്റ്റിംഗ് വില 113.30 രൂപ
- ഓഹരിയൊന്നിന് 38.30 രൂപയുടെ നേട്ടം
ഇന്ത്യയിലെ ഓയിൽ ആൻഡ് ഗ്യാസ് യൂട്ടിലിറ്റികളുടെ സേവനങ്ങൾ നൽകുന്ന പ്രാഥം ഇപിസി പ്രോജക്ട്സ് ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 75 രൂപയിൽ നിന്നും 51.07 ശതമാനം പ്രീമിയത്തോടെ 113.30 രൂപയിലാണ് ഓഹരികളുടെ അരങ്ങേറ്റം. ഓഹരിയൊന്നിന് 38.30 രൂപയുടെ നേട്ടം. ഇഷ്യൂവിലൂടെ 36 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
നയൻകുമാർ മനുഭായ് പൻസൂര്യയും പ്രതിക്കുമാർ മഗൻലാൽ വെക്കാരിയയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക യന്ത്രങ്ങളുടെ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2014-ൽ സ്ഥാപിതമായ പ്രാഥം ഇപിസി പ്രോജക്ട്‌സ് ഇന്ത്യയിലെ ഓയിൽ ആൻഡ് ഗ്യാസ് യൂട്ടിലിറ്റികളുടെ എൻഡ്-ടു-എൻഡ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. സംയോജിത എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയിൽ കമ്പനി സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്.
വെൽഡിംഗ്, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതികൾ കമ്പനി ഏറ്റെടുക്കുന്നു. എണ്ണ, വാതക പൈപ്പ്‌ലൈനുകളിലും ഓഫ്‌ഷോർ ജലവിതരണ പദ്ധതികളിലും കമ്പനി ടെൻഡറിംഗും മാനേജ്‌മെൻ്റും ഏറ്റെടുക്കുകയും ചെയ്യുന്നു.