image

22 Dec 2023 7:22 AM GMT

Stock Market Updates

ആദായ നികുതി വകുപ്പിന്റ റെയ്ഡിനെ തുടർന്ന് പോളിക്യാബ് ഇടിവിൽ

MyFin Desk

Polycab shares fall after raid by Income Tax department
X

Summary

  • ഉന്നത മാനേജ്‌മെന്റ അംഗങ്ങളുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ്
  • രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനം 27 ശതമാനം ഉയർന്ന് 4,253 രൂപയിൽ
  • കമ്പനിക്ക് 23 നിർമാണ യൂണിറ്റുകളൂം 15-ലധികം ഓഫിസുകളുമുണ്ട്


ഇന്ത്യയിലുടനീളമുള്ള പോളിക്യാബിന്റെ 50 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഡിസംബർ 22 ലെ ആദ്യ വ്യപാരത്തിൽ പോളിക്യാബ് ഇന്ത്യയുടെ ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. സ്ഥാപനവുമായി ബന്ധപ്പെട്ട ഉന്നത മാനേജ്‌മെന്റിന്റെ അംഗങ്ങളുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആദായനികുതി വകുപ്പിന്റെ പരിശോധനകൾക്ക് പിന്നിലെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

ഉച്ച 12:30 ന് എൻഎസ്‌ഇ യിൽ പോളിക്യാബ് ഓഹരികൾ 4.36 ശതമാനം ഇടിഞ്ഞ് 5,372.10 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നടപ്പ് വർഷാദ്യം മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് ഓഹരികൾ ഉയർന്നത് 110 ശതമാനത്തിലധികമാണ്.

പോളിക്യാബ് ഇന്ത്യ, വയറുകളും കേബിളുകളും ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ (എഫ്എംഇജി) നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണ്. ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന കമ്പനിക്ക് 23 നിർമാണ യൂണിറ്റുകളൂം 15-ലധികം ഓഫീസുകൾ, 25-ലധികം വെയർഹൗസുകാളുമുണ്ട്.

2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ, പോളിക്യാബ് ഇന്ത്യയുടെ അറ്റാദായം മുൻ വർഷത്തെ ഇതേ കാലയളവിനേക്കാളും 58.5 ശതമാനം ഉയർന്ന് 436.89 കോടി രൂപയായി രേഖപെടുത്തിയിട്ടുണ്ട്.

കമ്പനിയുടെ വരുമാനം 27 ശതമാനം ഉയർന്ന് 4,253 രൂപയിലെത്തി.