image

22 Dec 2023 2:44 PM IST

Stock Market Updates

കോവിഡ് കേസുകള്‍ ഉയരുന്നു, ഒപ്പം ഫാര്‍മ ഓഹരികളും

MyFin Desk

കോവിഡ് കേസുകള്‍ ഉയരുന്നു, ഒപ്പം ഫാര്‍മ ഓഹരികളും
X

Summary

  • പിരാമല്‍ ഫാര്‍മയുടെ ഓഹരി 8 ശതമാനത്തിലധികം മുന്നേറി
  • നിഫ്റ്റി ഫാര്‍മ സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 16,500.90 ല്‍ എത്തി
  • എന്‍എസ്ഇയില്‍ ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരികള്‍ 5 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,948.00 രൂപയിലെത്തി


ഫാര്‍മ, ഡയഗ്നോസ്റ്റിക് കമ്പനികളുടെ ഓഹരികള്‍ ഡിസംബര്‍ 22 ന് 8 ശതമാനം വരെ ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു ഫാര്‍മ ഓഹരികള്‍ മുന്നേറുന്നത്. ഇപ്രാവിശ്യം ഒമിക്രോണിന്റെ വകഭേദമായ ജെ.എന്‍.1 ആണ് കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായിരിക്കുന്നത്.

ഡിസംബര്‍ 22-ന് ജെ.എന്‍.1 എന്ന പുതിയ വകഭേദത്തിലൂടെ ഇന്ത്യയില്‍ 640 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്ടീവ് കേസുകള്‍ 2,997 ആണ്.

നിഫ്റ്റി ഫാര്‍മ സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 16,500.90 ല്‍ എത്തി.

പിരാമല്‍ ഫാര്‍മയുടെ ഓഹരി 8 ശതമാനത്തിലധികം മുന്നേറി ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 140.20 രൂപയിലെത്തി. ഈ ഓഹരി ഇതിനോടകം 16 ശതമാനം ഉയര്‍ന്നു.

അസ്ട്ര സെനെക്ക ഫാര്‍മ ഓഹരി 8 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5193.75 രൂപയിലെത്തി.

എന്‍എസ്ഇയില്‍ ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മ ഓഹരി 7 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,608.90 രൂപയിലെത്തി.

എന്‍എസ്ഇയില്‍ ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരികള്‍ 5 ശതമാനത്തിലധികം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,948.00 രൂപയിലെത്തി.

ദിവീസ് ലബോറട്ടറീസ്, നാറ്റ്‌കോ ഫാര്‍മ, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, ഡോ.റെഡ്ഡീസ് എന്നിവയും ഇന്ന് ഇന്‍ട്രാഡേയില്‍ 3 ശതമാനം വരെ നേട്ടമുണ്ടാക്കി.