7 Dec 2023 1:00 PM GMT
Summary
- എക്കാലത്തെയും ഉയർന്ന വിലയിലെത്തി ഫാക്ട്
- മണപ്പുറം, മുത്തൂറ്റ് ഓഹരികൾ നേട്ടത്തിൽ
- അപ്പോളോ ഓഹരികൾ ഇന്ന് ഇടിഞ്ഞു
ഡിസംബർ 7-ലെ വ്യാപാരത്തിൽ ഉയരം കൈവിടാതെ കൊച്ചിൻ ഷിപ്യാർഡ്, ഫാക്ട് ഓഹരികൾ. വ്യാപാരവസാനം കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 0.13 ശതമാനം ഉയർന്ന് 128 .6 രൂപയിൽ വ്യാപാരം നിർത്തി. ഓഹരിയുടെ സർവകൽ ഉയരമായ 1312.7 രൂപ ഇടവ്യാപാരത്തിൽ തൊട്ടു.
എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ ഫാക്ട് ഓഹരികൾ വ്യാപാരം അവസാനിച്ചപ്പോൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 3.84 ശതമാനം ഇടിവ് രേഖപ്പെടുത്തി 781.9 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികൾ ഉയർന്ന വിലയായ 855 രൂപയിൽ വ്യാപാരമധ്യേ എത്തിയിരുന്നു.
ഇടിവ് തുടർന്നിരുന്ന മണപ്പുറം, മുത്തൂറ്റ് ഓഹരികൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികൾ യാതക്രമം 1.28 ശതമാനവും 1.16 ശതമാനവുമാണ് ഉയർന്നത്. വ്യാപാരവസാനം വണ്ടർലാ ഓഹരികൾ 0.27 ശതമാനം ഉയർന്ന് 899.6 രൂപയിൽ ക്ലോസ് ചെയ്തു.
ബാങ്കിങ് മേഖലയിൽ നിന്നും ഇന്നത്തെ വ്യപാരത്തിൽ ധനലക്ഷ്മി ബാങ്ക് 0.17 ശതമാനം ഉയർന്നപ്പോൾ ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.17 ശതമാനവും ഫെഡറൽ ബാങ്ക് 0.32 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.80 ശതമാനവും സിഎസ്ബി ബാങ്ക് 0.65 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
നേട്ടം തുടർന്നിരുന്നു അപ്പോളോ ഓഹരികൾ ഇന്ന് ഇടിഞ്ഞു. വ്യാപാരവസാനം ഓഹരികൾ 1.58 ശതമാനത്തിന്റെ ഇടിവിൽ 455.15 രൂപയിൽ കോസ് ചെയ്തു. ജിയോജിത് ഓഹരികൾ 0.89 താഴ്ന്നു. ക്ലോസിങ് വില 67.05 രൂപ.