6 Feb 2024 11:58 AM
Summary
- 2024 ജനുവരി 31 നാണ് പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തിയത്
- 2.9 ശതമാനം നേട്ടത്തോടെ 451.15 രൂപയിലാണ് ക്ലോസ് ചെയ്തത്
- ഫോണ്‍ പേ, ഭീം, ഗൂഗിള്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്
കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളിലായി ഏകദേശം 42 ശതമാനത്തോളം ഇടിഞ്ഞ പേടിഎം ഓഹരി ഇന്ന് (ഫെബ്രുവരി 6) തിരിച്ചുവരവ് നടത്തി. എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ 2.9 ശതമാനം നേട്ടത്തോടെ 451.15 രൂപയിലാണ് ക്ലോസ് ചെയ്തത്.
2024 ജനുവരി 31 നാണ് പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണമേര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. അതിനു മുന്‍പ് ഓഹരി വില 761.4 രൂപയായിരുന്നു. അവിടെ നിന്നാണ് മൂന്ന് ദിവസം കൊണ്ട് 42 ശതമാനത്തോളം ഇടിഞ്ഞ് 450 നിരക്കിലേക്ക് എത്തിയത്.ഫെബ്രുവരി 5 ന് ബിഎസ്ഇയില്‍ പേടിഎം ഓഹരി വ്യാപാരം അവസാനിപ്പിച്ചത് 438.35 രൂപയിലാണ്. ഇത് എക്കാലത്തെയും താഴ്ന്ന നില കൂടിയാണ്.