image

31 May 2024 9:32 AM GMT

Stock Market Updates

നിഫ്റ്റി ഇവി ആൻഡ് ന്യൂ ഏജ് ഓട്ടോമോട്ടീവ് സൂചിക അവതരിപ്പിച്ച് എൻഎസ്ഇ

MyFin Desk

nse introduces nifty ev & new age automotive index
X

Summary

  • 17 തീമാറ്റിക് സൂചികകളാണ് നിലവിൽ എൻഎസ്ഇ യിലുള്ളത്
  • സൂചികയുടെ അടിസ്ഥാന തീയതി 2018 ഏപ്രിൽ രണ്ടും അടിസ്ഥാന മൂല്യം 1000 ആണ്
  • 15 മേഖലാ സൂചികകളും എൻഎസ്ഇ യിലുണ്ട്


എൻഎസ്ഇയുടെ ഇൻഡെക്സ് സർവീസ് സബ്സിഡിയറി എൻഎസ്ഇ ഇൻഡിസസ് നിഫ്റ്റി ഇവി ആൻഡ് ന്യൂ ഏജ് ഓട്ടോമോട്ടീവ് സൂചിക പുറത്തിറക്കി. ഇലക്ട്രിക് വെഹിക്കിൾ (ഇവി) മേഖലയിലെയും പുതിയ കാലത്തെ ഓട്ടോമോട്ടീവ് വാഹനങ്ങളുടെയും അനുബന്ധ സാങ്കേതികവിദ്യയുടെയും പുരോഗതിയിൽ ഏർപ്പെട്ടിരിക്കുന്ന ബിസിനസ്സുകളുടെ പ്രകടനം നിരീക്ഷിക്കുന്നതിനാണ് ഈ സൂചിക രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, മാരുതി സുസുക്കി ഇന്ത്യ, എക്‌സൈഡ് ഇൻഡസ്ട്രീസ് എന്നിവയാണ് സൂചികയിലെ പ്രധാന അഞ്ച് ഓഹരികൾ. സൂചികയുടെ അടിസ്ഥാന തീയതി 2018 ഏപ്രിൽ രണ്ടും അടിസ്ഥാന മൂല്യം 1000 ആണ്.

എൻഎസ്ഇ നിഫ്റ്റി കമ്മോഡിറ്റീസ്, നിഫ്റ്റി ഇന്ത്യ കൺസപ്ഷൻ, നിഫ്റ്റി സിപിഎസ്ഇ, നിഫ്റ്റി എനർജി, നിഫ്റ്റി ഇൻഫ്രാസ്ട്രക്ചർ എന്നിവയുൾപ്പെടെ 17 തീമാറ്റിക് സൂചികകളാണ് നിലവിൽ എൻഎസ്ഇ യിലുള്ളത്.

ഈ തീമാറ്റിക് സൂചികകൾക്ക് പുറമേ, നിഫ്റ്റി, നിഫ്റ്റി നെക്സ്റ്റ് 50, നിഫ്റ്റി 100, തുടങ്ങിയ ബ്രോഡ് മാർക്കറ്റ് സൂചികകളും നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ തുടങ്ങിയ 15 മേഖലാ സൂചികകളും എൻഎസ്ഇ യിലുണ്ട്.