31 Jan 2024 5:55 AM GMT
Summary
- ഇഷ്യൂ വില 41 രൂപ, ലിസ്റ്റിംഗ് വില 55 രൂപ
- ഷ്യൂവിൽ നിന്ന് കമ്പനിക്ക് യാതൊരു തുകയും ലഭിക്കില്ല
- വിവരസാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിൽ വൈദഗ്ദ്ധ്യമുള്ള കമ്പനി
കാർഷിക സംബന്ധമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു നോവ അഗ്രിടെകിന്റെ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഓഹരികൾ 34.15 ശതമാനം പ്രീമിയത്തിലാണ് വിപണിയിലെത്തിയത്. ഇഷ്യൂ വില 41 രൂപ, ലിസ്റ്റിംഗ് വില 55 രൂപ. ഇഷ്യൂ വഴി കമ്പനി 143.81 കോടി രൂപ സമാഹരിച്ചു. ഇതിൽ 112 കോടി രൂപയുടെ പുതിയ ഇഷ്യൂവും 78 ലക്ഷം രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.
സുരക്ഷാ അഗ്രി റീട്ടെയിൽസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മാലതി എസ്, കിരൺ കുമാർ ആറ്റുകുരി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂ തുക പുതിയ ഫോർമുലേഷൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള നിക്ഷേപം, നിലവിലുള്ള ഫോർമുലേഷൻ പ്ലാന്റിന്റെ വിപുലീകരണം, പ്രവർത്തന മൂലധന ആവശ്യകതകൾ, പൊതു കോർപ്പറേറ്റ് ആവശ്യകതകൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2007ൽ സ്ഥാപിതമായ നോവ അഗ്രിടെക് കർഷകർക്ക് മികച്ച വിളവെടുപ്പിന് സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പരിസ്ഥിതി സൗഹൃദവും പോഷകസമൃദ്ധവുമാണ്. കർഷകരുടെ ആവശ്യങ്ങളെക്കുറിച്ച് മനസിലാക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഇഷ്‌ടാനുസൃത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും കമ്പനി അവരുമായി സഹകരിക്കുന്നുണ്ട്.
ബ്രിസ്ക് ടെക്നോവിഷൻ
ഇന്ത്യയിലെ കോർപ്പറേറ്റ് ക്ലയന്റുകൾക്ക് ഇൻഫർമേഷൻ ടെക്‌നോളജി സൊല്യൂഷനുകൾ നൽകുന്ന ബ്രിസ്ക് ടെക്നോവിഷൻ ഓഹരികൾ 12.18 ശതമാനം പ്രീമിയത്തിൽ ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 156 രൂപ, ലിസ്റ്റിംഗ് വില 175 രൂപ. ഇഷ്യൂവിലൂടെ 12.48 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇഷ്യൂ മുഴുവനും ഓഫർ ഫോർ സെയിൽ മാത്രമാണ്.
ഇഷ്യൂവിൽ നിന്ന് കമ്പനിക്ക് യാതൊരു തുകയും ലഭിക്കില്ല. എല്ലാ തുകയും ഓഹരികൾ വിൽക്കുന്ന ഉടമകൾക്ക് ലഭിക്കും. ശങ്കരനാരായണൻ രാമസുബ്രഹ്മണ്യൻ, ഗണപതി ചിത്തരഞ്ജൻ കെനക്രെ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
2007ൽ സ്ഥാപിതമായ ബ്രിസ്ക് ടെക്നോവിഷൻ ലിമിറ്റഡ് ഇന്ത്യയിലെ കോർപ്പറേറ്റ് ക്ലയന്റുകൾക്ക് വിവരസാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിൽ വൈദഗ്ദ്ധ്യമുള്ള കമ്പനിയാണ്.
ഇന്ത്യൻ കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് സെർവറുകൾ, ഡെസ്‌ക്‌ടോപ്പുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവായും മൂന്നാം കക്ഷി ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ, മൂന്നാം കക്ഷി സോഫ്‌റ്റ്‌വെയറുകൾ വിതരണം ചെയ്യുന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ്. കൂടാതെ, ഡാറ്റാ സെന്ററുകളുടെ രൂപകൽപ്പന, വിതരണം, ഇൻസ്റ്റാളേഷൻ, എന്റർപ്രൈസ് നെറ്റ്‌വർക്കിംഗ് മാനേജ്‌മെന്റ്, ഇമെയിൽ മാനേജ്‌മെന്റ്, സിസ്റ്റം ഇന്റഗ്രേഷൻ, ഹാർഡ്‌വെയർ, സിസ്റ്റം മെയിന്റനൻസ്, മോണിറ്ററിംഗ്, നിയന്ത്രിത സേവനങ്ങൾ എന്നിവയ്ക്കായി വാർഷിക മെയിന്റനൻസ് കരാറുകൾ (AMC) എന്നിവയുൾപ്പെടെയുള്ള മറ്റ് സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.