24 April 2024 9:15 AM
Summary
- 2024 സാമ്പത്തിക വർഷത്തിൽ നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 76.15 ശതമാനത്തോളം ഉയർന്നു
- മാർച്ചിൽ, ഉയർന്ന മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലം സ്മോൾ-ക്യാപ് ഓഹരികൾ നഷ്ടം നേരിട്ടു
- സൂചികയിലെ എട്ട് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിൽ
തുടർച്ചയായ നാലാം ദിവസവും കുതിപ്പ് തുടരുകയാണ് നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക. ഇന്നത്തെ തുടക്ക വ്യാപാരം മുതൽ നേട്ടത്തിലെത്തിയ സൂചിക 0.80 ശതമാനം ഉയർന്നതോടെ എക്കാലത്തെയും ഉയർന്ന ലെവലായ 16,822 പോയിൻ്റിലെത്തി. ഈ ആഴ്ച്ചയിലെ മൂന്ന് വ്യാപാര ദിവസം കൊണ്ട് സൂചിക 16,270 പോയിൻ്റിൽ നിന്ന് 16,687 പോയിൻ്റിലേക്ക് കുതിച്ചു. സൂചിക ഈ കാലയളവിൽ ഉയർന്നത് 2.46 ശതമാനം. കഴിഞ്ഞ മാസം 4.42 ശതമാനം നഷ്ടത്തിലായിരുന്ന സൂചിക ഈ മാസം ഇതുവരെ ഉയർന്നത് 9.81 ശതമാനമാണ്.
ഇന്നത്തെ വ്യാപാരത്തിൽ സൂചികയിലെ എട്ട് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഡാറ്റാ പാറ്റേൺസ് (ഇന്ത്യ) 10 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി സൂചികയിൽ ടോപ് ഗെയ്നറായി. തൻല പ്ലാറ്റ്‌ഫോംസ്, ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനി എന്നീ ഓഹരികൾ അഞ്ചു ശതമാനത്തോളവും ഉയർന്നു.
ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയും ഇന്നത്തെ വ്യാപാരത്തിൽ പച്ചയണിഞ്ഞു. തുടർച്ചയായ നാലാം ദിവസവും ബുള്ളിഷ് ട്രെൻഡ് നീട്ടിയിരിക്കുകയാണ് സൂചികകൾ. കഴിഞ്ഞ മൂന്ന് സെഷനുകളിലായി നിഫ്റ്റി 1.69 ശതമാനം ഉയർന്ന് 22,368 പോയിൻ്റിലെത്തി, സെൻസെക്സ് 1.70 ശതമാനത്തിലധികം ഉയർന്നു.
കുതിപ്പിന് താങ്ങായത്
അനുകൂലമായ ആഗോള സൂചനകളും ക്രൂഡ് ഓയിൽ വിലയിലെ ഇടിവും ആഭ്യന്തര ഓഹരികളിലെ സമീപകാല കുതിപ്പിന് കാരണമായി. ക്രൂഡിന്റെ മേലിലുള്ള ഇറാന്റെ ഉപരോധം ക്രൂഡ് വിപണിയെ ബാധിച്ചിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധഭീതി കുറഞ്ഞതും ആശങ്കകൾക്ക് അയവ് നൽകി.
മാർച്ചിൽ, ഉയർന്ന മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള ആശങ്കകൾ മൂലം സ്മോൾ-ക്യാപ് ഓഹരികൾ നഷ്ടം നേരിട്ടതിനാൽ, റെഗുലേറ്ററി സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി മ്യൂച്വൽ ഫണ്ട് ഹൗസുകളോട് ഓരോ 15 ദിവസത്തിലും സ്ട്രെസ് ടെസ്റ്റുകൾ നടത്താൻ ആവിശ്യപെട്ടിരുന്നു.
എന്നാൽ ഏപ്രിലിൽ ഇത് വിപരീതമായിരുന്നു. മാസാദ്യം മുതൽ ഇതുവരെ സൂചിക ഉയർന്നത് 9.79 ശതമാനമാണ്. മൾട്ടിബാഗർ റിട്ടേണുകളുടെ പ്രതീക്ഷയിൽ റീട്ടെയിൽ നിക്ഷേപകർ തങ്ങളുടെ പോർട്ട്‌ഫോളിയോകളിലെ മിഡ്-സ്മോൾ ക്യാപ് ഓഹരികളുടെ ഭാരം ഉയർത്തി. ലാർജ് ക്യാപ് ഓഹരികൾ അത്തരം റിട്ടേണുകൾ നൽകാനുള്ള സാധ്യത താരതമ്യേന കുറവാണ്.
പോയ സാമ്പത്തിക വർഷത്തിലെ സൂചികയുടെ കുതിപ്പ്
2024 സാമ്പത്തിക വർഷത്തിൽ നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 76.15 ശതമാനത്തോളം ഉയർന്നു. ഈ കാലയളവിലെ10 മാസങ്ങളിലും സൂചിക വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്. നവംബറിലാണ് സൂചിക ഏറ്റവും ഉയർന്ന പ്രതിമാസ വർദ്ധനവായ 12 ശതമാനം രേഖപ്പെടുത്തിയത്. ഈ 10 മാസങ്ങളിൽ സൂചിക ശരാശരി അഞ്ചു ശതമാനം നേട്ടം നിലനിർത്തി.
വെയിറ്റേജ് അടിസ്ഥാനമാക്കി 20 ഓഹരികളുടെ പട്ടിക ചുവടെ നല്‍കുന്നു;