18 Nov 2024 12:08 PM GMT
Summary
- ഐടി ഓഹരികളുടെ ഇടവും സൂചികകൾ നഷ്ടത്തിലെത്തിച്ചു
- ൽ നിഫ്റ്റി ഐടി, ഹെൽത്ത് കെയർ, പവർ എന്നിവ 0.8 മുതൽ 2.3 ശതമാനം വരെ ഇടിഞ്ഞു
- സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം ഉയർന്ന് 2596 ഡോളറിലെത്തി
അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെയാണ്. തുടർച്ചയായി ഏഴാം ദിവസമാണ് നിഫ്റ്റി നഷ്ടത്തോടെ ക്ലോസ് ചെയുന്നത്. നിരന്തരമായ വിദേശ നിക്ഷേപകരുടെ വില്പന വിപണിയെ ബാധിച്ചു. ഐടി ഓഹരികളുടെ ഇടവും സൂചികകൾ നഷ്ടത്തിലെത്തിച്ചു.
സെൻസെക്‌സ് 241.30 പോയിൻ്റ് അഥവാ 0.31 ശതമാനം ഇടിഞ്ഞ് 77,339.01ലും നിഫ്റ്റി 78.90 പോയിൻ്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 23,453.80ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എൻടിപിസി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, സൺ ഫാർമ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.
ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഐടി, ഹെൽത്ത് കെയർ, പവർ എന്നിവ 0.8 മുതൽ 2.3 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, ബാങ്കിംഗ്, ഓട്ടോ സൂചികകൾ 0.4 മുതൽ 2 ശതമാനം വരെ ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.2 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.7 ശതമാനവും ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോൾ, ഹോങ്കോങ് എന്നിവ നേട്ടത്തിലും ടോക്കിയോയും ഷാങ്ഹായും നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ബ്രെൻ്റ് ക്രൂഡ് 0.49 ശതമാനം ഉയർന്ന് ബാരലിന് 71.39 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം ഉയർന്ന് 2596 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 84.40ൽ എത്തി.