image

23 Aug 2024 11:29 AM GMT

Stock Market Updates

ഏഴാം നാളിലേക്ക് നേട്ടം നീട്ടി നിഫ്റ്റി; കരുത്തേകി ഓട്ടോ സൂചിക

MyFin Desk

ഏഴാം നാളിലേക്ക് നേട്ടം നീട്ടി നിഫ്റ്റി; കരുത്തേകി ഓട്ടോ സൂചിക
X

Summary

  • യുഎസ് ഫെഡ് ചെയർ പവലിൻ്റെ പ്രസംഗത്തിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.89 ൽ എത്തി
  • എസ്ഇ മിഡ്‌ക്യാപ് സൂചിക 0.6 ശതമാനം ഇടിഞ്ഞു


ആഭ്യന്തര സൂചികകൾ നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് നിഫ്റ്റി പച്ചയിൽ ക്ലോസ് ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളുടെ കുതിപ്പ് വിപണിക്ക് താങ്ങായി. ഇന്ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡ് ചെയർ പവലിൻ്റെ പ്രസംഗത്തിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്.

തുടർച്ചയായ നാലാം സെഷനിലും ഉയർന്ന സെൻസെക്സ് 33.02 പോയിൻ്റ് അഥവാ 0.04 ശതമാനം ഉയർന്ന് 81,086.21 ൽ ക്ലോസ് ചെയ്തു. തുടർച്ചയായി ഏഴാം സെഷനിലും നേട്ടം രേഖപ്പെടുത്തിയ നിഫ്റ്റി 11.65 പോയിൻ്റ് അഥവാ 0.05 ശതമാനം ഉയർന്ന് 24,823.15 ൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, സൺ ഫാർമസ്യൂട്ടിക്കൽ, ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഏഷ്യൻ പെയിൻ്റ്‌സ്, ടൈറ്റൻ, ഇൻഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികൾ ഇടിഞ്ഞു.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ ഒരു ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി മെറ്റൽ, റിയൽറ്റി, മീഡിയ, പിഎസ്‌യു ബാങ്ക്, ഐടി എന്നിവ 0.5 ശതമാനം മുതൽ 2.5 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.6 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾക്യാപ് സൂചിക ഫ്ലാറ്റായാണ് ക്ലോസ് ചെയ്തത്.

ഏഷ്യൻ വിപണികൾ സമ്മിശ്രമായപ്പോൾ യൂറോപ്യൻ വിപണികൾ മികച്ച നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വ്യാഴാഴ്ച 1,371.79 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) വ്യാഴാഴ്ച 2,971.80 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 1.01 ശതമാനം ഉയർന്ന് ബാരലിന് 78 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.71 ശതമാനം ഉയർന്ന് 2574 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.89 ൽ എത്തി.