image

9 July 2024 5:30 AM GMT

Stock Market Updates

നേട്ടം തുടർന്ന് ആഭ്യന്തര വിപണി; നിഫ്റ്റിയും സെൻസെക്‌സും പുതിയ ഉയരത്തിൽ

MyFin Desk

നേട്ടം തുടർന്ന് ആഭ്യന്തര വിപണി; നിഫ്റ്റിയും സെൻസെക്‌സും പുതിയ ഉയരത്തിൽ
X

Summary

  • ബ്ലൂ ചിപ്പ് ഓഹരികളിൽ കുതിപ്പും സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു
  • പൊതുമേഖലാ ബാങ്കുകളും നേട്ടം തുടരുന്നു
  • ഐടി സൂചിക 0.2 ശതമാനം ഇടിഞ്ഞു


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. വിദേശ നിക്ഷേപകരുടെ ഉയർന്നു വന്ന വാങ്ങലും വിപണിക്ക് കരുത്തേകി. ബ്ലൂ ചിപ്പ് ഓഹരികളിൽ കുതിപ്പും സൂചികകളെ പുതിയ ഉയരത്തിലെത്തിച്ചു.

സെൻസെക്സ് 205.99 പോയിൻ്റ് ഉയർന്ന് 80,166.37 ൽ എത്തി. നിഫ്റ്റി 53 പോയിൻ്റ് ഉയർന്ന് 24,373.55 ലെത്തി.

സെൻസെക്സിൽ മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, അദാനി പോർട്ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ലാർസൺ ആൻഡ് ടൂബ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികൾ നേട്ടത്തിലെത്തി. ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

പൊതുമേഖലാ ബാങ്കുകളും നേട്ടം തുടരുന്നു. എസ്‌ബിഐ, യൂണിയൻ ബാങ്കും കാനറ ബാങ്കും മികച്ച നേട്ടം നൽകി.

സെക്ടറിൽ സൂചികകളികൾ ഐടി സൂചിക 0.2 ശതമാനം ഇടിഞ്ഞു. സൂചികയിൽ ഇൻഫോസിസും ടെക് മഹീന്ദ്രയുമാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. മാരുതി സുസുക്കിയും അശോക് ലെയ്‌ലാൻഡും മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ആദ്യ ഘട്ട വ്യാപാരത്തിൽ ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഉയർന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഇൻഡക്‌സ് യഥാക്രമം 0.5, 0.6 ശതമാനം ഉയർന്നു. ഇന്ത്യ വിക്സ് സൂചിക 1.4 ശതമാനം ഉയർന്ന് 13.8 എത്തി.

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും ഉയർന്നപ്പോൾ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 60.98 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.28 ശതമാനം ഇടിഞ്ഞ് ബാരലിന് 85.51 ഡോളറിലെത്തി.