image

8 Dec 2023 6:12 AM GMT

Stock Market Updates

നെറ്റ് അവന്യൂ ലിസ്റ്റിംഗ് 133 ശതമാനം പ്രീമിയത്തിൽ; മറൈൻ ട്രാൻസ് 15 ശതമാനം

MyFin Desk

Net Avenue Tech listing at 133% premium
X

Summary

  • ഇഷ്യൂ വഴി നെറ്റ് അവന്യൂ 10.25 കോടി രൂപ സ്വരൂപിച്ചു.
  • മറൈൻ ട്രാൻസ് സ്വരൂപിച്ചത് 10.92 കോടി രൂപ
  • പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് ആവശ്യത്തിന് തുക ഉപയോഗിക്കും


നെറ്റ് അവന്യൂ ടെക്നോളജീസ് ഓഹരികൾ 133 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 18 രൂപയിൽ നിന്നും 24 രൂപയുടെ നേട്ടത്തോടെ 42 രൂപയിലായിരുന്ന ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി 10.25 കോടി രൂപ കമ്പനി സ്വരൂപിച്ചു. ഓൺലൈൻ വെബ്സൈറ്റ് വഴി ഇന്ത്യൻ എത്തിനിക് വസ്ത്രങ്ങളും ആഭരണങ്ങളും വിതരണം ചെയുന്ന ചെറുകിട സംരംഭമാണ് അവന്യൂ ടെക്‌നോളജീസ്

കസ്റ്റമർ അക്വിസിഷൻ ആൻഡ് മാർക്കറ്റിംഗ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ് എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

1998-ൽ സ്ഥാപിതമായ മുൻപ് നെറ്റ് അവന്യൂ ഇൻക് എന്നറിയപ്പെട്ടിരുന്നു കമ്പനി, ഇന്ത്യൻ വംശീയ വസ്ത്രങ്ങൾക്കും ആക്സസറികൾക്കും വേണ്ടി ഓൺലൈൻ ഡിജിറ്റൽ ഡയറക്ട് ടു കൺസ്യൂമർ ബിസിനസിൽ നടത്തി വരുന്നു.

ഗിഫ്റ്റിംഗ് പോർട്ടലായി ആരംഭിച്ച കമ്പനി chennaibazaar.com എന്ന വെബ്സൈറ്റ് വഴി വിദേശത്തുള്ള ഇന്ത്യക്കാർക്ക് സമ്മാന വിതരണം നൽകാൻ സഹായിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗിഫ്റ്റിംഗ് കമ്പനികളിൽ ഒന്നാണ്. കമ്പനി പിന്നീട് അതിന്റെ ഓഫറുകൾ വൈവിധ്യവൽക്കരിക്കുകയും ഇന്ത്യൻ വംശീയ വസ്ത്രങ്ങളും ആഭരണങ്ങളും നൽകിക്കൊണ്ട് cbazaar.com, ethnovog.com എന്നിവ ആരംഭിക്കുകയും ചെയ്തു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് കമ്പനി കൂടുതലായി പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഇടപാടുകാരിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും ഉൾപ്പെടുന്നു. കമ്പനിയുടെ വിതരണ പങ്കാളികളിൽ മിന്ത്ര, നായ്ക, അജിയോ തുടങ്ങിയവ ഉൾപ്പെടുന്നു.

മറൈൻ ട്രാൻസ് ഇന്ത്യ

കടൽ ചരക്ക് നീക്കത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന മറൈൻ ട്രാൻസ് ഇന്ത്യ ഓഹരികൾ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 26 രൂപയിൽ നിന്നും 15 ശതമാനം പ്രീമിയത്തോടെ 30 രൂപക്കായിരുന്നു ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വഴി കമ്പനി 10.92 കോടി രൂപ സ്വരൂപിച്ചു.

കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ്, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2004 ജൂണിൽ സ്ഥാപിതമായ കമ്പനി കടൽ, വ്യോമ ചരക്ക് എന്നിവ ഉൾക്കൊള്ളുന്ന ഫ്രൈറ്റ് ഫോർവേഡിംഗ് കൈകാര്യം ചെയുന്നു. ഇത് കൂടാതെ കമ്പനി സേവന ദാതാക്കൾക്ക് അനൗദ്യോഗിക കരാറുകളിലൂടെ ലോജിസ്റ്റിക് മേഖലയിലേക്ക് ഡോർ ടു ഡോർ ഡെലിവറി, തേർഡ് പാർട്ടി ലോജിസ്റ്റിക്സ് (3PL) സേവനങ്ങൾ നൽകുന്നുണ്ട്. ചരക്കുമായി ബന്ധപ്പെട്ടതും ഗതാഗത മാനേജുമെന്റ് സേവനങ്ങളും കമ്പനി കൈകാര്യം ചെയുന്നുണ്ട്.

മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഗുജറാത്തിലെ അഹമ്മദാബാദിലും സാന്നിധ്യമുണ്ട്. കൂടാതെ ജെഎൻപിടി, നവ ഷെവ, മുന്ദ്ര, കാണ്ട്‌ല, ചെന്നൈ, വിശാഖപടം എന്നി സ്ഥലങ്ങളിലും കമ്പനി പ്രവർത്തിച്ചു വരുന്നു.

സ്വരാജ് ഷെയേഴ്സ് ആൻഡ് സെക്യൂരിറ്റീസാണ് ഐപിഒയുടെ ലീഡ് മാനേജർ, സ്കൈലൈൻ ഫിനാൻഷ്യൽ സർവീസാണ് രജിസ്ട്രാർ.