26 Dec 2023 4:52 AM
Summary
ഇഷ്യു വില 291 ആയിരുന്നു. ഇതില്‍ നിന്നും 5.40 ശതമാനം അഥവാ 15.70 രൂപ കുറവില്‍ 275.30 രൂപയിലാണ് ലിസ്റ്റ് ചെയ്തത്
മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. പ്രതീക്ഷകള്‍ക്കു വിപിരീതമായി 5.40 % കിഴിവിലാണ് ലിസ്റ്റ് ചെയ്തത്.
ഇഷ്യു വില 291 ആയിരുന്നു. ഇതില്‍ നിന്നും 5.40 ശതമാനം അഥവാ 15.70 രൂപ കുറവില്‍ 275.30 രൂപയിലാണ് ലിസ്റ്റ് ചെയ്തത്.
ലിസ്റ്റ് ചെയ്ത് വ്യാപാരം തുടങ്ങിയതിനു ശേഷവും ഓഹരികള്‍ 1 ശതമാനം ഇടിഞ്ഞ് 272.55 രൂപയിലാണ് രാവിലെ 10.15ന് വ്യാപാരം തുടരുന്നത്.
കൊച്ചി ആസ്ഥാനമായ മൈക്രോ ഫൈനാന്‍സ് കമ്പനിയായ മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ ഡിസംബര്‍ 18നാണ് ആരംഭിച്ചത്. 20ന് അവസാനിച്ചു.
960.00 കോടി രൂപ സമാഹരിക്കാനാണ് ഐപിഒയിലൂടെ കമ്പനി ശ്രമിച്ചത്.
എന്നാല്‍ ഐപിഒയില്‍ കമ്പനിക്ക് 11.52 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു.കമ്പനി 2,43,87,447 (2.44 കോടി) ഓഹരികളാണ് ഇഷ്യു ചെയ്തത്. 28,10,02,758 (28.04) അപേക്ഷകള്‍ ലഭിച്ചു.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) സബ്‌സ്‌ക്രൈബ് ചെയ്തത് 17.47 മടങ്ങും നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് സബ്‌സ്‌ക്രൈബ് ചെയ്തത് 13.20 മടങ്ങുമാണ്.
റീട്ടെയ്ല്‍ വിഭാഗം 7.57 മടങ്ങും, ജീവനക്കാരുടെ വിഭാഗം 4.90 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു.
ഐപിഒയ്ക്ക് മുന്നോടിയായി 285 കോടി രൂപ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചിരുന്നു.