image

19 Dec 2023 6:19 AM GMT

Stock Market Updates

മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ: 2-ാം ദിനം തുടക്കത്തില്‍ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ണമായി

MyFin Desk

muthoot microfin ipo, full subscription early on day 2
X

Summary

  • ഡിസംബര്‍ 18-നാണ് ഐപിഒ ആരംഭിച്ചത്. 20ന് അവസാനിക്കും
  • 277-291 രൂപയാണ് ഇഷ്യു വില
  • ഡിസംബര്‍ 26ന് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും


മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒയ്ക്ക് മികച്ച പ്രതികരണം. ഐപിഒ 2-ാം ദിനം തുടക്കത്തില്‍ തന്നെ സബ്‌സ്‌ക്രിപ്ഷന്‍ പൂര്‍ണമായി.

2,43,87,447 ഓഹരികളാണ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഉണ്ടായിരുന്നത്.

ഡിസംബര്‍ 19ന് രാവിലെ 11.41 ആയപ്പോഴെക്കും ഐപിഒയ്ക്ക് 3,45,94,983 അപേക്ഷകളാണ് ലഭിച്ചത്. അതായത്, 1.42 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു.

ഡിസംബര്‍ 18-നാണ് ഐപിഒ ആരംഭിച്ചത്. 20ന് അവസാനിക്കും.

ഡിസംബര്‍ 18ന് ആദ്യ ദിനത്തില്‍ ഐപിഒയുടെ സബ്‌സ്‌ക്രിപ്ഷന്‍ 83 ശതമാനമായിരുന്നു.

960 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയാണ് നടക്കുന്നത്. 277-291 രൂപയാണ് ഇഷ്യു വില. 51 ഓഹരികളുടെ ഗുണിതങ്ങളായി മാത്രമാണ് അപേക്ഷ സ്വീകരിക്കുക.

ഡിസംബര്‍ 26ന് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.