21 Dec 2023 6:48 AM GMT
മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ: നിക്ഷേപകര്‍ സമര്‍പ്പിച്ചത് 11.52 മടങ്ങ് അപേക്ഷകള്‍
MyFin Desk
Summary
- ഗ്രേ മാര്‍ക്കറ്റില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി ഒന്നിന് 12 ശതമാനം വരെ പ്രീമിയത്തിലാണു വ്യാപാരം നടക്കുന്നത്
- മൊത്തം 960 കോടി രൂപയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ വഴി സമാഹരിക്കുന്നത്
- കമ്പനി 2.44 കോടി ഓഹരികളാണ് ഇഷ്യു ചെയ്തത്
മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒയ്ക്ക് നിക്ഷേപകര്‍ സമര്‍പ്പിച്ചത് 11.52 മടങ്ങ് അപേക്ഷകള്‍.
കമ്പനി 2,43,87,447 (2.44 കോടി) ഓഹരികളാണ് ഇഷ്യു ചെയ്തത്. 28,10,02,758 (28.04 കോടി)) അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. ഡിസംബര്‍ 18-നാണ് ഐപിഒ ആരംഭിച്ചത്. 20ന് അവസാനിച്ചു.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) സബ്‌സ്‌ക്രൈബ് ചെയ്തത് 17.47 മടങ്ങും നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് സബ്‌സ്‌ക്രൈബ് ചെയ്തത് 13.20 മടങ്ങുമാണ്.
റീട്ടെയ്ല്‍ വിഭാഗം 7.57 മടങ്ങും, ജീവനക്കാരുടെ വിഭാഗം 4.90 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു.
ഐപിഒയ്ക്ക് മുന്നോടിയായി 285 കോടി രൂപ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും സമാഹരിച്ചിരുന്നു.
മൊത്തം 960 കോടി രൂപയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ വഴി സമാഹരിക്കുന്നത്. ഇതില്‍ 760 കോടി രൂപയുടെ പുതിയ ഓഹരികളും 200 കോടി രൂപയുടെ ഒഎഫ്എസും ഉള്‍പ്പെടുന്നു.
ഗ്രേ മാര്‍ക്കറ്റില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി ഒന്നിന് 12 ശതമാനം വരെ പ്രീമിയത്തിലാണു വ്യാപാരം നടക്കുന്നത്. അതായത് ഇഷ്യു വിലയായ 291 രൂപയില്‍ നിന്ന് 12 ശതമാനത്തോളം ഉയര്‍ന്ന് 326 രൂപയ്ക്കാണു വ്യാപാരം.