image

12 Jan 2024 6:27 PM IST

Stock Market Updates

എന്‍സിഡി വഴി 300 കോടി സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

MyFin Desk

എന്‍സിഡി വഴി 300 കോടി സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
X

Summary

  • എന്‍സിഡിയുടെ യീല്‍ഡ് 9.26 ശതമാനം മുതല്‍ 9.75 ശതമാനം വരെ
  • ജനുവരി 12 മുതല്‍ 25 വരെ അപേക്ഷിക്കാം
  • ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിങ്ങ്


കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, സെക്യേര്‍ഡ് റിഡീമബിള്‍ എന്‍സിഡികളിലൂടെ 300 കോടി രൂപ സമാഹരിക്കും. 75 കോടി രൂപയുടെ ഈ ഇഷ്യുവിലെ 225 കോടി രൂപ ഗ്രീന്‍ ഷൂ ഓപ്ഷനാണ്. 1000 രൂപ മുഖവിലയുള്ള എന്‍സിഡികള്‍ക്കായി ജനുവരി 12 മുതല്‍ 25 വരെ അപേക്ഷിക്കാം. ആവശ്യമെങ്കില്‍ നേരത്തെ തന്നെ ഇതു ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകളുമുണ്ട്.

24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയാണ് എന്‍സിഡികളുടെ കാലാവധി. പ്രതിമാസ, വാര്‍ഷിക തവണകളായോ കാലാവധിക്കു ശേഷം മൊത്തമായോ ലഭിക്കുന്ന രീതിയിലാണ് എന്‍സിഡികൾ.

എന്‍സിഡിയുടെ യീല്‍ഡ് 9.26 ശതമാനം മുതല്‍ 9.75 ശതമാനം വരെയാണ്. ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിങാണ് ഇതിനു നല്‍കിയിട്ടുള്ളത്. ബിഎസ്ഇയിലെ ഡെറ്റ് വിഭാഗത്തില്‍ ഈ എന്‍സിഡി ലിസ്റ്റ് ചെയ്യാന് തയ്യാറെടുക്കുകയാണ് കമ്പനി.

നിക്ഷേപിക്കാൻ താല്പര്യമുള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ 3600-ല്‍ പരം ശാഖകളില്‍ ഏതെങ്കിലും സന്ദര്‍ശിച്ചോ തങ്ങളുടെ മൊബൈല്‍ ആപ്പായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ഉപയോഗിച്ചോ എന്‍സിഡികളില്‍ നിക്ഷേപിക്കാമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് അറിയിച്ചു. ക്രിസില്‍ എഎ-/സ്റ്റേബില്‍ റേറ്റിങ് ഉള്ളതിനാല്‍ ഈ ഇഷ്യുവിന് മികച്ച പ്രതികരണമാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.