1 Nov 2024 2:51 PM GMT
Summary
- എല്ലാ സെക്ടറൽ സൂചികകളും പച്ചയിൽ അവസാനിച്ചു
- ഓട്ടോ സൂചിക 1 ശതമാനം ഉയർന്നു
- മിക്ക ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
മുഹൂറത്ത് വ്യാപാരത്തിൽ ആഭ്യന്തര വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്‌സ് 335.06 പോയിൻ്റ് അഥവാ 0.42 ശതമാനം ഉയർന്ന് 79,724.12ലും നിഫ്റ്റി 99 പോയിൻ്റ് അഥവാ 0.41 ശതമാനം ഉയർന്ന് 24,304.30ലും ക്ലോസ് ചെയ്തു. ഏകദേശം 2904 ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു, 540 ഓഹരികൾ ഇടിഞ്ഞു, 72 ഓഹരികൾക്ക് മാറ്റമില്ലത്തെ തുടർന്നു.
നിഫ്റ്റിയിലെ 42 ഓഹരികൾ നേട്ടത്തിലും എട്ട് ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എം ആൻഡ് എം, ഒഎൻജിസി, അദാനി പോർട്ട്‌സ്, ഭാരത് ഇലക്‌ട്രോണിക്‌സ്, ഐഷർ മോട്ടോഴ്‌സ് ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഡോ.റെഡ്ഡീസ് ലാബ്‌സ്, എച്ച്‌സിഎൽ ടെക്, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
സെക്ടറൽ സൂചികകളിൽ ഓട്ടോ സൂചിക 1 ശതമാനം ഉയർന്നതോടെ എല്ലാ മേഖലാ സൂചികകളും പച്ചയിൽ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു.
മുഹൂറത്ത് വ്യാപാരം
ദീപാവലിയോടനുബന്ധിച്ച് അഭ്യന്തര വിപണി നടത്തുന്ന ഒരു മണിക്കൂർ പ്രതീകാത്മക ട്രേഡിംഗ് സെഷനാണ് മുഹൂറത്ത് ട്രേഡിംഗ്, ഇത് പുതിയ സംവത് വർഷത്തിൻ്റെ തുടക്കമാണ്.
സംവത് വർഷം 2081 ൻ്റെ തുടക്കം കുറിക്കാൻ വെള്ളിയാഴ്ച 6:00 മണി മുതൽ 7:00 മണി വരെ ആഭ്യന്തര വിപണിയിൽ ഒരു പ്രത്യേക മുഹൂറത്ത് ട്രേഡിംഗ് സെഷൻ നടന്നു. വ്യാഴാഴ്ച അവസാനിച്ച അവസാന സംവത് 2080 ൽ, സെൻസെക്സ് 14,484.38 പോയിൻ്റ് അഥവാ 22.31 ശതമാനം കുതിച്ചു, നിഫ്റ്റി 4,780 പോയിൻ്റ് അഥവാ 24.60 ശതമാനം ഉയർന്നു. നിക്ഷേപകരുടെ സമ്പത്ത് ഇക്കാലയളവിൽ 124.42 ലക്ഷം കോടി രൂപ ഉയർന്ന് 4,44,71,429.92 കോടി രൂപയായി (5.29 ട്രില്യൺ ഡോളർ).
മിക്ക ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജപ്പാൻ്റെ ബെഞ്ച്മാർക്ക് നിക്കെ 2.6 ശതമാനവും ഷാങ്ഹായ് കോമ്പോസിറ്റ് 0.2 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.5 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക 0.9 ശതമാനം ഉയർന്നു.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 5,813.30 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച വിറ്റഴിച്ചത്.