image

14 Jan 2025 1:51 PM GMT

Stock Market Updates

മിന്നിച്ച് കേരള ഓഹരികൾ; മികച്ച പ്രകടനവുമായി കേരളാ ആയുര്‍വേദ

Anish Devasia

മിന്നിച്ച് കേരള ഓഹരികൾ; മികച്ച പ്രകടനവുമായി കേരളാ ആയുര്‍വേദ
X

കേരളാ കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടത്തിലായിരുന്നു. കേരള ആയുർവേദ ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.61 ശതമാനം കുതിപ്പോടെ 415.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 7091 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 500 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 456.90 രൂപയും താഴ്ന്ന്‌ വില 374.00 രൂപയുമാണ്.

നേട്ടത്തിലെത്തിയ ഓഹരികൾ

കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ 5.00 ശതമാനം കുതിപ്പോടെ 1427.50 രൂപയിലെത്തി. കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ 4.07 ശതമാനം നേട്ടത്തോടെ 596.40 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 4.23 ശതമാനം വർധനയോടെ 178.71 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺ മലയാളം ഓഹരികൾ 2.65 ശതമാനം ഉയർന്ന് 320.85 രൂപയിലെത്തി. ഗുജറാത്ത് ഇന്‍ജെക്ട്‌ ഓഹരികൾ 4.94 ശതമാനം നേട്ടം നൽകി 26.13 രൂപയിൽ ക്ലോസ് ചെയ്തു.

നഷ്ടം നേരിട്ട ഓഹരികൾ

വി ഗാർഡ് ഇൻഡസ്ട്രീസ് ഓഹരികൾ 2.01 ശതമാനം താഴ്ന്ന്‌ 392.35 രൂപയിലെത്തി. വണ്ടര്‍ല ഹോളിഡേയ്‌സ് ഓഹരികൾ 0.76 ശതമാനം നഷ്ടത്തോടെ 714.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നിറ്റാ ജെലാറ്റിന്‍ ഓഹരികൾ 0.40 ശതമാനം ഇടിവോടെ 717.55 രൂപയിൽ ക്ലോസ് ചെയ്തതു.