9 Feb 2024 8:11 AM GMT
Summary
- യുപിഎലിന്റെ ദുര്‍ബലമായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് മൂഡീസ് റേറ്റിംഗ് നടപടി.
കൃഷിയുമായി ബന്ധപ്പെട്ട മുന്‍നിര കമ്പനിയായ യുപിഎലിന്റെ റേറ്റിംഗ് കുറച്ച് മൂഡീസ്. ബിഎ1 ലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. കാര്‍ഷിക രാസ വ്യവസായത്തിലെ തകര്‍ച്ചയെക്കുറിച്ചുള്ള നെഗറ്റീവ് വീക്ഷണം നിലനിര്‍ത്തുകയും ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ യുപിഎലിന്റെ ദുര്‍ബലമായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് മൂഡീസ് റേറ്റിംഗ് നടപടി.
യുപിഎല്‍ കോര്‍പ്പറേഷന്റെ സീനിയര്‍ അണ്‍സെക്യൂര്‍ഡ് റേറ്റിംഗ് Baa3ല്‍ നിന്ന് Ba1ലേക്ക് താഴ്ത്തി. യുപിഎല്‍ കോര്‍പ്പറേഷന്റെ 400 മില്യണ്‍ ഡോളറിന്റെ കാലികമായ പെര്‍പെച്വല്‍ യൂറോബോണ്ടുകളുടെ ദീര്‍ഘകാല ജൂനിയര്‍ സബോര്‍ഡിനേറ്റഡ് റേറ്റിംഗിന്റെ റേറ്റിംഗും Ba2 ല്‍ നിന്ന് Ba3 ലേക്ക് താഴ്ത്തിയതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ, മൂഡീസ് യുപിഎല്‍ കോര്‍പ്പറേഷന് Ba1 കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗ് (സിഎപ്ആര്‍) നല്‍കുകയും കമ്പനിയുടെ Baa3 ഇഷ്യൂവര്‍ റേറ്റിംഗ് പിന്‍വലിക്കുകയും ചെയ്തു.
'അഗ്രോകെമിക്കല്‍ വ്യവസായ അടിസ്ഥാനതത്വങ്ങളിലെ നീണ്ടുനില്‍ക്കുന്ന തകര്‍ച്ചയാണ് Ba1 ലേക്ക് തരംതാഴ്ത്താന്‍ ഇടയാക്കുന്നത്, ഇത് നിക്ഷേപ-ഗ്രേഡ് റേറ്റിംഗിനായുള്ള ഞങ്ങളുടെ പ്രതീക്ഷയേക്കാള്‍ ദുര്‍ബലമായിട്ടായിരിക്കും യുപിഎലിന്റെ ക്രെഡിറ്റ് മെട്രിക്സ് നിലനിര്‍ത്തുക,' മൂഡീസ് സീനിയര്‍ വൈസ് പ്രസിഡന്റ് കൗസ്തുഭ് ചൗബല്‍ പറഞ്ഞു.
യു പി എൽ ഓഹരി ഉച്ചക്ക് 1.30 ക്ക് 2.05 ശതമാനം താഴ്ന്ന 455.30 ലാണ് വ്യാപാരം നടക്കുന്നത്.