image

8 Aug 2024 5:00 AM GMT

Stock Market Updates

പണനയ തീരുമാനം; വിപണിക്ക് തുടക്കം ഇടിവോടെ

MyFin Desk

market started with a decline
X

Summary

  • യുഎസ് വിപണികളിലെ ദുർബലമായ വ്യാപാരവും സൂചികകളെ ഇടിവിലേക്ക് നയിച്ചു
  • നിഫ്റ്റി ഐടി 0.8 ശതമാനം ഇടിഞ്ഞു.
  • ഏഷ്യൻ വിപണികൾ നേട്ടത്തിയിൽ


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ തീരുമാനത്തിന് മുന്നോടിയായി ആഭ്യന്തര സൂചികകൾ വ്യാപാരം ആരംഭിച്ചത് ഇടിവിലായിരുന്നു. വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വില്പനയും വിപണിയെ തളർത്തി. യുഎസ് വിപണികളിലെ ദുർബലമായ വ്യാപാരവും സൂചികകളെ ഇടിവിലേക്ക് നയിച്ചു.

സെൻസെക്‌സ് 325.97 പോയിൻ്റ് താഴ്ന്ന് 79,142.04 ലും നിഫ്റ്റി 99.1 പോയിൻ്റ് താഴ്ന്ന് 24,198.40 ആണ് വ്യാപാരം ആരംഭിച്ചത്.

സെൻസെക്സിൽ ഇൻഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ്, അൾട്രാടെക് സിമൻ്റ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇടിവിലാണ്. ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടം തുടരുന്നു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി 0.8 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഇൻഫ്രാ, മെറ്റൽ, എനർജി സൂചികകളും അര ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഫാർമ, എഫ്എംസിജി, ബാങ്ക് എന്നിവ നേരിയ തോതിൽ ഉയർന്നു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം തുടരുന്നു. സിയോൾ ഇടിവിലാണ്. യുഎസ് വിപണികൾ ബുധനാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മാക്രോ ഇക്കണോമിക് രംഗത്ത്, പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയും സ്ഥിരമായി നിലനിൽക്കുന്നതിനാൽ, ബെഞ്ച്മാർക്ക് പലിശ നിരക്കിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷകൾക്കിടയിൽ, റിസർവ് ബാങ്കിൻ്റെ നിരക്ക് നിർണയ സമിതി അടുത്ത ദ്വിമാസ ധനനയത്തിനായുള്ള മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ചൊവ്വാഴ്ച തുടക്കമായിരുന്നു.

നിക്ഷേപകരുടെ ശ്രദ്ധ ഇന്ന് നാടകന്നിരിക്കുന്ന ആർബിഐ നയ ഫലത്തിലാണ്. കമ്മിറ്റി നിലവിലെ പലിശ നിരക്ക് നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആർബിഐ ഗവർണർ ശക്തികാന്ത ദാസിൻ്റെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) തീരുമാനം പിന്നീട് പ്രഖ്യാപിക്കും.