image

5 April 2024 3:15 PM IST

Stock Market Updates

ആർബിഐ നയ പ്രഖ്യാപനം; ഈ ഓഹരികളിലെ വ്യാപാരം സമ്മിശ്രം

MyFin Desk

mixed trading in stocks reacting to interest rates
X

Summary

  • ബിഎസ്ഇ റിയൽറ്റി മേഖല സൂചിക ഒരു ശതമാനത്തിലധികം നേട്ടത്തിലെത്തി
  • വിപണിയിലെ പണ ലഭ്യത കുറക്കാനുള്ള പാനൽ നിലപാട് മാറ്റമില്ലാതെ തുടർന്നു.
  • ബാങ്കിംഗ് ഓഹരികൾ സമ്മിശ്രമായി വ്യാപാരം നടത്തി


വിപണി പ്രതീക്ഷകൾക്ക് അനുസൃതമായി റിസർവ് ബാങ്ക് തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിർത്തി. ഇതോടെ പലിശ നിരക്കിനോട് പ്രതികരിക്കുന്ന ഓഹരികളിൽ സമ്മിശ്ര വ്യാപാരമാണ് നടക്കുന്നത്.

ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ്, മാരുതി സുസുക്കി, അശോക് ലെയ്‌ലാൻഡ് തുടങ്ങിയ ഓട്ടോ ഓഹരികൾ നേരിയ തോതിൽ താഴ്ന്നു. ബാങ്കിംഗ് ഓഹരികൾ സമ്മിശ്രമായി വ്യാപാരം നടത്തി. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്ക് 0.66 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 0.3 ശതമാനവും ഉയർന്നപ്പോൾ, ആക്‌സിസ് ബാങ്ക് പോലുള്ള മറ്റ് വായ്പാ ദാതാക്കൾ ഒരു ശതമാനവും ഇൻഡസ്ൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 0.6 ശതമാനം വീതവും ഇടിഞ്ഞു.

മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പർ 6 ശതമാനവും ഒബ്‌റോയ് റിയൽറ്റി 1.8 ശതമാനവും ലോധ 1.33 ശതമാനവും ഡിഎൽഎഫ് 1.2 ശതമാനവും ഉയർന്നപ്പോൾ ബിഎസ്ഇ റിയൽറ്റി മേഖല സൂചിക ഒരു ശതമാനത്തിലധികം നേട്ടത്തിലെത്തി.

പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യത്തേക്കാൾ അല്പം മുകളിലാണെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്ന് അനറോക്ക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി പറഞ്ഞു. ഈ തീരുമാനം റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിൽപനയിലെ ആക്കം നിലനിർത്തും, ഇത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സഹായിക്കും.

2025 സാമ്പത്തിക വർഷത്തിലെ ആദ്യ മീറ്റിംഗിൽ, വിപണിയിലെ പണ ലഭ്യത കുറക്കാനുള്ള പാനൽ നിലപാട് മാറ്റമില്ലാതെ തുടർന്നു. സെൻട്രൽ ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകൾക്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ. 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ, പണ നയ അവലോകന സമിതി റിപ്പോ നിരക്ക് 250 ബേസിസ് പോയിൻ്റുകൾ (ബിപിഎസ്) ഉയർത്തിയെങ്കിലും പിന്നീട് അത് സ്ഥിരമായി നിലനിർത്തുകയായിരുന്നു.

"പണപ്പെരുപ്പം അതിൻ്റെ ലക്ഷ്യത്തിലേക്ക് എത്തുന്നത് വരെ നിരക്ക് കുറയ്ക്കില്ല എന്നാണ് പലിശ നിരക്കുകൾ നിലനിർത്താനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം സൂചിപ്പിക്കുന്നത്. ഇത് വളർച്ചയെ തളർത്തുന്ന ഒരു നിലപാടാണ്. ഓഗസ്റ്റിൽ ആർബിഐ നിരക്ക് കുറയ്ക്കാൻ ആരംഭിക്കുമെന്നും എന്നാൽ നിരക്ക് എത്രത്തോളം കാലം ഉയർന്ന് നിൽക്കുന്നുവോ അത്രത്തോളം തന്നെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ സാധ്യതകൾ കൈവരിക്കുന്നതിൽ പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്," ബ്ലൂംബെർഗിൽ വിശകലന വിദഗ്ധൻ അഭിഷേക് ഗുപ്ത പറഞ്ഞു.