23 Jan 2024 6:38 AM GMT
Summary
- ഓഹരികൾ 10.50 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു
- ഇഷ്യൂ വില 418 രൂപ, ലിസ്റ്റിംഗ് വില 460 രൂപ
- ഇഷ്യൂ വഴി കമ്പനി 1,171.58 കോടി രൂപ സമാഹരിച്ചു
മെഡി അസിസ്റ്റ് ഹെല്‍ത്ത്‌കെയര്‍ ഓഹരികൾ 10.50 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 418 രൂപയിൽ നിന്നും 42 ഉയർന്ന് 460 രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വഴി കമ്പനി 1,171.58 കോടി രൂപ സമാഹരിച്ചു.
ഇഷ്യൂ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിൽ മാത്രമായിരുന്നു. അതിനാൽ, ഇഷ്യൂ വില നിന്നുള്ള യാതൊരു തുകയും കമ്പനിക്ക് ലഭിക്കില്ല, എല്ലാ ഫണ്ടുകളും ഓഹരി വില്‍ക്കുന്ന ഓഹരി ഉടമകള്‍ക്ക് പോകും.
വിക്രം ജിത് സിംഗ് ഛത്വാള്‍, മെഡിമാറ്റര്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്, ബെസ്മര്‍ ഇന്ത്യ കാപിറ്റല്‍ ഹോള്‍ഡിംഗ്‌സ് II ലിമിറ്റഡ്, ഹെല്‍ത്ത് കാപിറ്റല്‍ എല്‍എല്‍സി, ഇന്‍വെസ്റ്റ്‌കോര്‍പ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് I എന്നിവരാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ ഓഹരികള്‍ വില്‍ക്കുന്നത്.
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തേര്‍ഡ് പാര്‍ട്ടി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് മെഡി അസിസ്റ്റ്. തൊഴിലുടമകള്‍, റീട്ടെയില്‍ അംഗങ്ങള്‍, പൊതുജനാരോഗ്യ പദ്ധതികള്‍ എന്നിവയിലുടനീളം ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആരോഗ്യ-സാങ്കേതിക, ഇന്‍ഷ്വര്‍ടെക് കമ്പനിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള മെഡി അസിസ്റ്റ്.