image

30 Jun 2024 2:34 PM IST

Stock Market Updates

രാജ്യത്തെ 10 മുന്‍നിര കമ്പനികളില്‍ ഒന്‍പത് എണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

MyFin Desk

GRM Overseas Board has approved the fundraising of Rs 136.5 crore
X

Summary

എൽഐസി മാത്രമാണ് മൂല്യനിർണയത്തിൽ ഇടിവ് നേരിട്ടത്


രാജ്യത്തെ 10 മുന്‍നിര കമ്പനികളില്‍ ഒന്‍പത് എണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. ഒന്‍പത് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 2.89 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1822 പോയിന്റ് ആണ് മുന്നേറിയത്. 2.36 ശതമാനത്തിന്റെ വര്‍ധന. ജൂണ്‍ 27ന് സെന്‍സെക്‌സ് 79000 പോയിന്റ് കടന്ന് മുന്നേറുന്നതിനും ഓഹരി വിപണി സാക്ഷിയായി.

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മാത്രമാണ് മൂല്യനിർണയത്തിൽ ഇടിവ് നേരിട്ടത്.

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ വിപണി മൂലധനം 1,52,264.63 കോടി രൂപ ഉയർന്ന് 21,18,951.20 കോടി രൂപയിലെത്തി. റിപ്പോർട്ട് പ്രകാരം ടിസിഎസ് അതിൻ്റെ മൂല്യത്തിൽ 34,733.64 കോടി രൂപ കൂട്ടിച്ചേർത്തു. 14,12,845 കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂല്യം.

ഐസിഐസിഐ ബാങ്കിൻ്റെ വിപണി മൂലധനം 30,286.99 കോടി രൂപ ഉയർന്ന് 8,44,201.88 കോടി രൂപയിലെത്തി, ഭാരതി എയർടെൽ 18,267.7 കോടി രൂപ വർധിച്ചു, മൊത്തം മൂല്യം 8,22,530.35 കോടി രൂപയായി.

ഇൻഫോസിസ് വിപണി മൂല്യത്തിൽ 14,656.3 കോടി രൂപ വർധിച്ച് 6,50,602.10 കോടി രൂപയിലെത്തി. എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ മൂല്യം 13,808.74 കോടി രൂപ ഉയർന്ന് 12,80,865.43 കോടി രൂപയായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 11,111.14 കോടി രൂപ ഉയർന്ന് 7,57,565.68 കോടി രൂപയിലെത്തി. ഹിന്ദുസ്ഥാൻ യുണിലിവറിൻ്റെ മൂല്യം 7,953.37 കോടി രൂപ വർധിച്ച് 5,81,570.83 കോടി രൂപയായി, ഐടിസിയുടെ വിപണി മൂല്യം 6,616.91 കോടി രൂപ ഉയർന്ന് 5,30,475.82 കോടി രൂപയായി. എന്നിങ്ങനെയാണ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 22,042 കോടിയുടെ നഷ്ടം നേരിട്ടു.