8 Dec 2024 7:41 AM GMT
Summary
- കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടിസിഎസും എച്ച്ഡിഎഫ്സി ബാങ്കും
- എയര്‍ടെല്‍, എല്‍ഐസി, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നഷ്ടം നേരിട്ടു
ഏറ്റവും കൂടുതല്‍ മൂല്യമുള്ള 10 കമ്പനികളില്‍ ആറെണ്ണത്തിന്റെ സംയോജിത വിപണിമൂല്യം കഴിഞ്ഞയാഴ്ച 2,03,116.81 കോടി രൂപ ഉയര്‍ന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും എച്ച്ഡിഎഫ്സി ബാങ്കുമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 1,906.33 പോയിന്റ് അഥവാ 2.38 ശതമാനമാണ് ഉയര്‍ന്നത്. എന്‍എസ്ഇ നിഫ്റ്റി 546.7 പോയിന്റ് അഥവാ 2.26 ശതമാനവും ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടം കൈവരിച്ചപ്പോള്‍ ഭാരതി എയര്‍ടെല്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് പിന്നോക്കം പോയത്.
ടിസിഎസിന്റെ വിപണി മൂല്യം 62,574.82 കോടി രൂപ ഉയര്‍ന്ന് 16,08,782.61 കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്ക് 45,338.17 കോടി രൂപ കൂട്ടി, വിപണി മൂല്യം 14,19,270.28 കോടി രൂപയായി.
ഇന്‍ഫോസിസിന്റെ മൂല്യം 26,885.8 കോടി രൂപ ഉയര്‍ന്ന് 7,98,560.13 കോടി രൂപയായും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 26,185.14 കോടി രൂപ ഉയര്‍ന്ന് 17,75,176.68 കോടി രൂപയായും ഉയര്‍ന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം (എംക്യാപ്) 22,311.55 കോടി രൂപ ഉയര്‍ന്ന് 7,71,087.17 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 19,821.33 കോടി രൂപ സമാഹരിച്ച് 9,37,545.57 കോടി രൂപയായും ഉയര്‍ന്നു.
എന്നിരുന്നാലും, ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 16,720.1 കോടി രൂപ ഇടിഞ്ഞ് 9,10,005.80 കോടി രൂപയായി. ഐടിസിയുടെ മൂല്യം 7,256.27 കോടി രൂപ കുറഞ്ഞ് 5,89,572.01 കോടി രൂപയായിലെത്തി.
ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിപണി മൂല്യം കുറഞ്ഞത് 2,843.01 കോടി രൂപയാണ്. ഇപ്പോള്‍ എംക്യാപ് 5,83,673.71 കോടിയാണ്.എല്‍ഐസിയുടെ മൂല്യം 1,265 കോടി രൂപ കുറഞ്ഞ് 6,21,937.02 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടര്‍ന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ഐസി, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവരാണ് തൊട്ടുപിന്നില്‍.