image

14 Dec 2023 11:41 AM GMT

Stock Market Updates

ബിഎസ്ഇ ലിസ്റ്റഡ് സ്ഥാപനങ്ങളുടെ എം ക്യാപ് 354.41 ലക്ഷം കോടി രൂപയിലെത്തി

MyFin Desk

m cap of bse listed firms reached rs354.41 lakh crore
X

Summary

  • ബിഎസ്ഇ സെന്‍സെക്‌സ് 955.4 പോയിന്റ് ഉയര്‍ന്ന് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 70,540-ലെത്തി
  • ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ പ്രധാനമായും നേട്ടമുണ്ടാക്കി
  • നിക്ഷേപകരുടെ സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് 354.41 ലക്ഷം കോടി രൂപ


സെന്‍സെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ, ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഡിസംബര്‍ 14 വ്യാഴാഴ്ചയിലെ വ്യാപാരത്തുടക്കത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 354.41 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകരുടെ സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തത് 354.41 ലക്ഷം കോടി രൂപയും.

യുഎസ് ഫെഡറല്‍ റിസര്‍വ് പ്രധാന പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുകയും അടുത്ത വര്‍ഷം അവരുടെ പലിശ നിരക്ക് മൂന്ന് പാദത്തില്‍ കാല്‍ ശതമാനം വച്ച് വെട്ടിക്കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഖ്യാപിച്ചതോടെ ആഗോള വിപണികള്‍ ഉയരുകയായിരുന്നു.

ഇതേ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്‌സ് 955.4 പോയിന്റ് ഉയര്‍ന്ന് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 70,540-ലെത്തി.

ബിഎസ്ഇ ലിസ്റ്റഡ് സ്ഥാപനങ്ങളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ (എം ക്യാപ്) തുടക്ക വ്യാപാരത്തില്‍ 3,54,41,617.18 കോടി രൂപയെന്ന റെക്കോര്‍ഡ് ഉയര്‍ന്ന നിലയിലെത്തി. നിക്ഷേപകരുടെ ആസ്തി ഡിസംബര്‍ 13 ബുധനാഴ്ച 3,51,19,231.91 കോടി രൂപയില്‍ നിന്ന് 3,22,385.27 കോടി രൂപ ഉയര്‍ന്നു.

ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ഏഷ്യന്‍ വിപണികളില്‍ സോള്‍, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ആയിരുന്നു വ്യാപാരം. എന്നാല്‍ ടോക്കിയോയില്‍ വ്യാപാരം ഇടിഞ്ഞു.

ഡിസംബര്‍ 13 ബുധനാഴ്ച യുഎസ് വിപണികള്‍ കാര്യമായ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

ഫെഡറല്‍ ഡിസംബര്‍ 13ന് നല്‍കിയ വ്യക്തമായ സന്ദേശം വരും ദിവസങ്ങളില്‍ ഒരു സ്മാര്‍ട്ട് സാന്താക്ലോസ് റാലിക്ക് കളമൊരുക്കിയെന്നും ഇത് ഒരു തിരഞ്ഞെടുപ്പിന് മുമ്പുള്ള റാലിക്ക് പോലും തുടക്കമിടുമെന്നും അത് വിപണികളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ പറഞ്ഞു.