5 Nov 2023 8:30 AM
Summary
- ഇടിവ് രേഖപ്പെടുത്തിയത് ബജാജ് ഫിനാന്‍സ് മാത്രം
- ഏറ്റവു മൂല്യമുള്ള സ്ഥാപനമായി റിലയന്‍സ് ഇന്‍റസ്ട്രീസ് തുടരുന്നു
ഇക്വിറ്റികളിലെ മൊത്തത്തിലുള്ള പോസിറ്റീവ് പ്രവണതയ്ക്കിടയിൽ , കഴിഞ്ഞയാഴ്ച ഏറ്റവും മൂല്യമുള്ള 10 കമ്പനികളിൽ ഒമ്പതെണ്ണത്തിന്‍റെ മൊത്തം വിപണി മൂല്യം 97,463.46 കോടി രൂപ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും വലിയ നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ് മാത്രമാണ് ഇടിവ് പ്രകടമാക്കിയത്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 580.98 പോയിന്റ് അഥവാ 0.91 ശതമാനം ഉയർച്ചയാണ് പ്രകടമാക്കിയത്. .
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 36,399.36 കോടി രൂപ ഉയർന്ന് 15,68,995.24 കോടി രൂപയായി. സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം (എംക്യാപ്) 15,305.71 കോടി രൂപ വര്‍ധിച്ച് 5,15,976.44 കോടി രൂപയിലെത്തി. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 14,749.52 കോടി രൂപ ഉയർന്ന് 6,54,042.46 കോടി രൂപയായും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 11,657.11 കോടി രൂപ ഉയർന്ന് 11,25,842.89 കോടി രൂപയായും മാറി.
ഭാരതി എയർടെല്ലിന്റെ മൂല്യം 9,352.15 കോടി രൂപ ഉയർന്ന് 5,23,087.22 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റേത് 6,320.4 കോടി രൂപ ഉയർന്ന് 5,89,418.46 കോടി രൂപയായി. ഇൻഫോസിസ് 3,507.08 കോടി രൂപ വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്ത് മൂല്യം 5,76,529.86 കോടി രൂപയായി.
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മൂല്യം 109.77 കോടി രൂപ ഉയർന്ന് 12,26,093.23 കോടി രൂപയായും ഐടിസിയുടെ മൂല്യം 62.36 കോടി രൂപ ഉയർന്ന് 5,40,699.70 കോടി രൂപയായും മാറി.
എന്നിരുന്നാലും, ബജാജ് ഫിനാൻസിന്റെ എംക്യാപ് 5,210.91 കോടി രൂപ കുറഞ്ഞ് 4,49,604.04 കോടി രൂപയായി.
റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമെന്ന പദവി നിലനിർത്തി. ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍ വരുന്നത്.