image

23 Jan 2024 6:50 AM GMT

Stock Market Updates

ബമ്പർ ലിസ്റ്റിംഗുമായി മാക്‌സ്‌പോഷർ; പ്രീമിയം 340 ശതമാനം

MyFin Desk

maxposure with bumper listing, premium 340%
X

Summary

  • ഇഷ്യൂ വില 33 രൂപ, ലിസ്റ്റിംഗ് വില 145 രൂപ
  • ഓഹരിയൊന്നിന് 112 രൂപയുടെ നേട്ടം
  • ഇഷ്യൂ വഴി 20.26 കോടി രൂപ കമ്പനി സമാഹരിച്ചു


എസ്എംഇ സ്ഥപനമായ മാക്‌സ്‌പോഷർ ഓഹരികൾ 339.39 ശതമാനം പ്രീമിയത്തിൽ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 33 രൂപയിൽ നിന്നും 112 രൂപ ഉയർന്ന് 145 രൂപയിലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി 20.26 കോടി രൂപ കമ്പനി സമാഹരിച്ചു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ), യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ), എന്നിവയിൽ നിന്ന് വയർലെസ് സ്ട്രീമിംഗ് സെർവറിനും (എയറോഹബ്) പേറ്റന്റഡ് ഇൻവിസിയോ ട്രേ ടേബിളിനും വിവിധ സർട്ടിഫിക്കേഷനുകൾ ലഭിക്കുന്നതിന് വേണ്ടിയുള്ള ചെലവുകളുടെ ഫണ്ടിംഗ്, പ്രവർത്തന മൂലധന ആവശ്യകതകൾ, കടം തിരിച്ചടവ്, മറ്റു കോർപ്പറേറ്റ് അവശങ്ങൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2006 ഓഗസ്റ്റ് 17-ന് സ്ഥാപിതമായ മാക്‌സ്‌പോഷർ ലിമിറ്റഡ് വിവിധ പ്ലാറ്റ്‌ഫോമുകളിലുടനീളം മീഡിയ, വിനോദ സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ്, കണ്ടന്റ് മാർക്കറ്റിംഗ്, ടെക്നോളജി, അഡ്വർടൈസിംഗ് എന്നിവയിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

മുംബൈയിലാണ് കമ്പനിയുടെ ലാബ് സ്ഥിതി ചെയുന്നത്. എഡിറ്റിംഗ്, മെറ്റാഡാറ്റ സൃഷ്‌ടിക്കൽ, ഡ്യൂപ്ലിക്കേഷൻ, ഓഡിയോ മെച്ചപ്പെടുത്തൽ, എൻകോഡിംഗ്/ട്രാൻസ്‌കോഡിംഗ്, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ നിന്നാണ് നൽകുന്നത്.

നാല് പ്രധാന സേവനങ്ങളാണ് കമ്പനി നിലവിൽ നൽകുന്നത്. ഇൻഫ്ലൈറ്റ് വിനോദം, കോൺടെന്റ് വിപണനം, സാങ്കേതികവിദ്യ, പരസ്യം ചെയ്യൽ.

കമ്പനിക്ക് ഇന്ത്യയിലുടനീളം വിപുലമായ വിൽപ്പന ശൃംഖലയുണ്ട്, കൂടാതെ ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ ഓഫീസുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മിഡിൽ ഈസ്റ്റിലും കമ്പനി വിജയകരമായി പ്രോജക്ടുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ പദ്ധതികളിൽ ഗൾഫ് എയർ (കിംഗ്ഡം ഓഫ് ബഹ്റൈൻ), എയർ അറേബ്യ (ഷാർജ), വിഎഫ്എസ് (യുഎഇ), ജസീറ എയർവേസ് (കുവൈത്ത്), എന്നിവ ഉൾപ്പെടുന്നു.