image

16 Oct 2023 7:05 AM GMT

Stock Market Updates

നഷ്ടം നികത്തി മുകളിലേക്ക് കയറി വിപണികള്‍

MyFin Desk

markets recoup losses and climb higher
X

Summary

പൊതുമേഖലാ ബാങ്ക് സൂചിക ഏകദേശം 1 ശതമാനം ഉയർന്നു


മധ്യേഷ്യയിലെ യുദ്ധം നിക്ഷേപകരില്‍ ജാഗ്രത സൃഷ്ടിച്ചതിനാല്‍ ഇടിവില്‍ തുടങ്ങിയ ഓഹരി വിപണി സൂചികകള്‍ വ്യാപാരം പുരോഗമിക്കവെ നഷ്ടം നികത്തി നേട്ടത്തിലേക്ക് കയറി. എണ്ണവില, രണ്ടാം പാദ ഫലങ്ങൾ, മാക്രോ ഇക്കണോമിക് ഡാറ്റ, സ്വർണ്ണ വില, യുദ്ധവുമായി ബന്ധപ്പെട്ട മറ്റ് ആഗോള സൂചനകൾ എന്നിവയെല്ലാം നിക്ഷേപകര്‍ ശ്രദ്ധാ പൂര്‍വം നിരീക്ഷിക്കുകയാണ്.

ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എൻ ടി പി സി, എച്ച് സി എൽ ടെക്നോളജീസ്, ടൈറ്റൻ കമ്പനി എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടം കൊയ്യുന്നത്. നെസ്‍ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഇൻഡസിൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയാണ് പ്രധാനമായും ഇടിവ് നേരിടുന്നത്.

ഉച്ചയ്ക്ക് 12:31ന് സെൻസെക്‌സ് 25.68 പോയിന്റ് അഥവാ 0.039% ശതമാനം ഇടിഞ്ഞ് 66,308.42ലും നിഫ്റ്റി 19.80 പോയിന്റ് അഥവാ 0.10ശതമാനം ഉയർന്ന് 19,770.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,944 ഓഹരികൾ മുന്നേറി, 1,237 എണ്ണം കുറഞ്ഞു, 157 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

മേഖലകള്‍ തിരിച്ച് പരിശോധിക്കുമ്പോള്‍, നിഫ്റ്റി ബാങ്ക് ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. പൊതുമേഖലാ ബാങ്ക് സൂചിക ഏകദേശം 1 ശതമാനം ഉയർന്നു. മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. റിയാലിറ്റി, ഫാർമ ഓഹരികള്‍ ഇടിവിലാണ്. നിഫ്റ്റി ഐടി ഫ്ലാറ്റായി വ്യാപാരം നടത്തുന്നു.