image

19 Dec 2024 12:42 PM GMT

Stock Market Updates

കരകയറാതെ വിപണി; കരുത്തായി ഫാർമ ഓഹരികൾ

MyFin Desk

കരകയറാതെ വിപണി; കരുത്തായി ഫാർമ ഓഹരികൾ
X

Summary

  • തുടർച്ചയായി നാലാം ദിവസവും വിപണി ഇടിവിൽ
  • ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
  • നിഫ്റ്റി ഫാർമ, ഹെൽത്ത്‌കെയർ സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു


തുടർച്ചയായി നാലാം ദിവസവും വിപണി വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വില്‍പ്പന വിപണിയെ ഇടിവിലെത്തിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിൾസ്, ബാങ്കിംഗ്, ഐടി ഓഹരികളിലെ കുത്തനെയുള്ള ഇടിവ് വിപണിയുടെ ഇടിവിന് ആക്കം കൂട്ടി.

സെൻസെക്‌സ് 964.15 പോയിൻ്റ് അഥവാ 1.20 ശതമാനം ഇടിഞ്ഞ് 79,218.05 ലും നിഫ്റ്റി 247.15 പോയിൻ്റ് അഥവാ 1.02 ശതമാനം ഇടിഞ്ഞ് 23,951.70 ലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിൽ സെൻസെക്സ് 2,915.07 പോയിൻ്റ് അഥവാ 3.54 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി 816.6 പോയിൻ്റ് അഥവാ 3.29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

സെൻസെക്സിൽ ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്‌സ്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികൾ നേട്ടത്തിലായിരുന്നു.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഫാർമ, ഹെൽത്ത്‌കെയർ സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ ഐടി, ഡിഫൻസ്, ഫിനാൻഷ്യൽ സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.30 ശതമാനവും സ്മോൾക്യാപ് സൂചിക 0.28 ശതമാനവും ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിവിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ കുത്തനെ ഇടിഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 1,316.81 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഇടിഞ്ഞ് ബാരലിന് 73.33 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 85.08ൽ എത്തി.