image

31 Jan 2024 4:51 AM GMT

Stock Market Updates

തുടക്കത്തിലെ നഷ്ടം നികത്തി, വിപണികളില്‍ ചാഞ്ചാട്ടം

MyFin Desk

initial losses were covered and markets fluctuated
X

Summary

  • ലാർസൻ ആൻഡ് ടൂബ്രോ 5 ശതമാനം ഇടിഞ്ഞു
  • ഏഷ്യൻ വിപണികള്‍ പൊതുവേ നഷ്ടത്തില്‍
  • ഫെഡ് നയ പ്രഖ്യാപനം ഇന്ന് രാത്രിയോടെ


ഇന്നലത്തെ നഷ്ടം തുടര്‍ന്നുകൊണ്ടാണ് ഇന്ന് തുടക്ക വ്യാപാരത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നീങ്ങിയത്. സെൻസെക്‌സ് 243.07 പോയിൻ്റ് താഴ്ന്ന് 70,896.83 എന്ന നിലയിലെത്തി. നിഫ്റ്റി 73.25 പോയിൻ്റ് താഴ്ന്ന് 21,448.85 ൽ എത്തി. എന്നാല്‍ പിന്നീട് ഈ നഷ്ടങ്ങള്‍ നികത്തിയ സൂചികകള്‍ നേട്ടത്തിലേക്ക് എത്തി. ഫെഡ് റിസര്‍വ് നയ പ്രഖ്യാപനത്തിനും കേന്ദ്ര ബജറ്റിനും മുന്നോടിയായി റേഞ്ച്ബൗണ്ടിനകത്തുള്ള വ്യാപാരം വിപണികളില്‍ കാണാമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

"ഇന്ന് രാത്രിയിലെ യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപനവും നാളത്തെ ഇടക്കാല ബജറ്റും ഹ്രസ്വകാലയളവില്‍ വിപണികളെ സ്വാധീനിക്കും. നിരക്ക് കുറയ്ക്കലിൻ്റെ സമയക്രമത്തെയും അളവിനെയും കുറിച്ചുള്ള ഫെഡറൽ വീക്ഷണത്തെ ആഗോള വിപണികൾ ശ്രദ്ധയോടെ വീക്ഷിക്കും. ആദ്യ നിരക്ക് കുറയ്ക്കൽ 2024 ജൂണിൽ വരാൻ സാധ്യതയുണ്ട്. 10 വർഷ യുഎസ് ബോണ്ടുകളിലെ വരുമാനം 4.02 ശതമാനമായി കുറയുന്നത് പോസിറ്റീവ് ആണ്, കാരണം ഇത് എഫ്‍പിഐകളുടെ പുറത്തേക്കുള്ള ഒഴുക്കിനെ നിയന്ത്രിക്കും.," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.

"ആഭ്യന്തര വിപണി ഇടക്കാല ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കും, പ്രത്യേകിച്ച് മൂലധന വിപണി നിക്ഷേപങ്ങളുടെ നികുതി സംബന്ധിച്ച നിർദ്ദേശങ്ങള്‍ക്കായി കാതോര്‍ക്കു.. ബജറ്റില്‍ വിവിധ മേഖലകള്‍ക്കു ലഭിക്കുന്ന വിഹിതത്തോടുള്ള പ്രതികരണമായി പ്രത്യേക ഓഹരികളില്‍ കേന്ദ്രീകരിച്ചുള്ള ചലനങ്ങൾക്ക് സാധ്യതയുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെൻസെക്സ് സ്ഥാപനങ്ങളിൽ, ലാർസൻ ആൻഡ് ടൂബ്രോ ഡിസംബർ പാദത്തിലെ വരുമാന പ്രഖ്യാപനത്തോടുള്ള പ്രതികരണമായി 5 ശതമാനം ഇടിഞ്ഞു. ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടിവ് നേരിടുന്ന മറ്റ് പ്രധാന ഓഹരികള്‍. ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.45 ശതമാനം ഇടിഞ്ഞ് ബാരലിന് 82.50 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ചൊവ്വാഴ്ച 1,970.52 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 801.67 പോയിൻ്റ് അല്ലെങ്കിൽ 1.11 ശതമാനം ഇടിഞ്ഞ് 71,139.90 ൽ എത്തി. നിഫ്റ്റി 215.50 പോയിൻ്റ് അഥവാ 0.99 ശതമാനം ഇടിഞ്ഞ് 21,522.10 ൽ എത്തി.