26 Jun 2024 4:58 AM GMT
Summary
- സ്‌മോൾ ക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു
- സെക്ടറൽ സൂചികകളിൽ ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേട്ടത്തിലെത്തി
- ബ്രെൻ്റ് ക്രൂഡ് 0.41 ശതമാനം ഉയർന്ന് ബാരലിന് 85.36 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന പോയിന്റിലെത്തി. നിക്ഷേപകരുടെ ലാഭമെടുപ്പ് കാരണം തുടർന്നുള്ള വ്യാപാരത്തിൽ സൂചികകൾ ഇടിവിലേക് നീങ്ങി. സെൻസെക്സ് 134.64 പോയിൻ്റ് ഉയർന്ന് 78,188.16 ലും നിഫ്റ്റി 28.2 പോയിൻ്റ് ഉയർന്ന് 23,749.50 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ അൾട്രാടെക് സിമൻ്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, ശ്രീറാം ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, ബജാജ് ഓട്ടോ, അപ്പോളോ ഹോസ്പിറ്റൽസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേട്ടത്തിലെത്തി. നിഫ്റ്റി മെറ്റൽ, ഓട്ടോ, റിയൽറ്റി, ഹെൽത്ത്‌കെയർ സൂചികകൾ നഷ്ടത്തിലാണ്. ടിസിഎസ്, കോഫോർജ്, എൽടിഐ മൈൻഡ്‌ട്രീ തുടങ്ങിയ ഓഹരികൾ ഐടി സൂചികയ്ക്ക് കരുത്തേകി.
സ്‌മോൾ ക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു. മിഡ്‌ക്യാപ് 0.2 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ എന്നിവ നേട്ടത്തോടെ വ്യാപാരം തുടരുമ്പോൾ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിവിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.41 ശതമാനം ഉയർന്ന് ബാരലിന് 85.36 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.46 എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,175.91 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2328 ഡോളറിലെത്തി.
ചൊവ്വാഴ്ച സെൻസെക്സ് 712.44 പോയിൻ്റ് അഥവാ 0.92 ശതമാനം ഉയർന്ന് 78,053.52 ലും നിഫ്റ്റി 183.45 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 23,721.30 ലുമാണ് ക്ലോസ് ചെയ്തത്.