28 May 2024 5:00 AM GMT
Summary
- റിയൽറ്റി സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്
- ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 83.29 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസിലെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് കരുത്തേകി. സെൻസെക്‌സ് 194.9 പോയിൻ്റ് ഉയർന്ന് 75,585.40 ലും നിഫ്റ്റി 59.95 പോയിൻ്റ് ഉയർന്ന് 22,992.40 ലും ആണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിലെ 50 ഓഹരികളിൽ 9 എണ്ണവും നഷ്ടത്തിലാണ്. അദാനി പോർട്‌സ് കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐടിസി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ദിവിസ് ലബോറട്ടറീസ്, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് എച്ച്‌ഡിഎഫ്‌സി ലൈഫ്, അൾട്രാടെക് സിമൻ്റ് എന്നിവ നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി നിഫ്റ്റി മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, ഐടി സൂചികകളാണ് മികച്ച നേട്ടമുണ്ടാക്കി. ഓട്ടോ, പിഎസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ചുവപ്പിലാണ്. റിയൽറ്റി സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.59 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.16 ശതമാനവും ഇടിഞ്ഞു.
"എക്‌സിറ്റ് പോൾ ഫലങ്ങൾ, ജിഡിപി ഡാറ്റ, മെയ് എഫ് ആൻഡ് ഒ എക്സ്പയറി തുടങ്ങിയ പ്രധാന സംഭവങ്ങൾ വിപണിയെ സ്വാധീനിക്കുമെങ്കിലും നിഫ്റ്റി കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പോസിറ്റീവ് മൺസൂൺ പ്രവചനങ്ങൾ കാർഷിക ഉൽപാദനത്തെയും സാമ്പത്തിക വളർച്ചയെയും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്," മേത്ത ഇക്വിറ്റീസിലെ സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
ഇന്ത്യയുടെ പ്രധാന മൺസൂൺ സോണിൽ ഈ സീസണിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി തിങ്കളാഴ്ച അറിയിച്ചു.
ഏഷ്യൻ വിപണികളിൽ, സിയോളും ഹോങ്കോങ്ങും നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ടോക്കിയോയും ഷാങ്ഹായും താഴ്ന്ന നിലയിലാണ്. മെമ്മോറിയൽ ഡേ അവധിക്കായി തിങ്കളാഴ്ച യുഎസ് വിപണികൾക്ക് അവധിയായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 83.29 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2352 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 541.22 കോടി രൂപയുടെ ഓഹരികൾ വിറ്റു.
തിങ്കളാഴ്ച സെൻസെക്സ് 19.89 പോയിൻ്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 75,390.50 ലും നിഫ്റ്റി 24.65 പോയിൻ്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 22,932.45 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
"തിരഞ്ഞെടുപ്പ് ഫലത്തോട് അടുക്കുമ്പോൾ വിപണിയിൽ ചാഞ്ചാട്ടം വ്യക്തമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നിഫ്റ്റിയിലുണ്ടായ കുത്തനെയുള്ള തിരുത്തൽ അസ്ഥിരതയെ സൂചിപ്പിക്കുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.