image

19 July 2024 11:30 AM GMT

Stock Market Updates

കുത്തനെ ഇടിഞ്ഞ് ആഭ്യന്തര വിപണി; ചുവപ്പണിഞ്ഞ് മിഡ്, സ്‌മോൾ ക്യാപ് ഓഹരികൾ

MyFin Desk

കുത്തനെ ഇടിഞ്ഞ് ആഭ്യന്തര വിപണി; ചുവപ്പണിഞ്ഞ് മിഡ്, സ്‌മോൾ ക്യാപ് ഓഹരികൾ
X

Summary

  • എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
  • ഇന്ത്യ വിക്സ് സൂചിക രണ്ട് ശതമാനത്തിലധികം ഉയർന്ന് 14.8 ൽ എത്തി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി


നാല് ദിവസത്തെ റെക്കോർഡ് കുതിപ്പിന് ശേഷം ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. മേഖലകളിൽ ഉടനീളമുള്ള മിക്ഷേപകരുടെ ലാഭമെടുപ്പ് വിപണിയുടെ കുത്തനെയുള്ള ഇടിവിന് കാരണമായി. ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരവും വിപണിയെ ബാധിച്ചു. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികളിൽ ഇടിവും സൂചികകൾക്ക് വിനയായി.

സെൻസെക്‌സ് ഇൻട്രാഡേ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന ലെവലായ 81,587.76 ൽ എത്തിയിരുന്നു. നേട്ടം നിലനിർത്താനാവാതെ സൂചിക 738.81 പോയിൻ്റ് അഥവാ 0.91 ശതമാനം ഇടിഞ്ഞ് 80,604.65 ൽ ആണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 269.95 പോയിൻ്റ് അഥവാ 1.09 ശതമാനം ഇടിഞ്ഞ് 24,530.90 ൽ ആണ് ക്ലോസ് ചെയ്തത്. ആദ്യഘട്ട വ്യാപരത്തിൽ സൂചിക 24,854.80 എന്ന പുതിയ റെക്കോർഡിലെത്തിയിരുന്നു.

ഇൻഫോസിസ്, ഐടിസി, ഏഷ്യൻ പെയിൻ്റ്‌സ്, എൽടിഐ മൈൻഡ്ട്രീ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബിപിസിഎൽ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ എല്ലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ, റിയൽറ്റി സൂചികകൾ ഉൾപ്പെടെയുള്ള പ്രധാന സൂചികകൾ നാല് ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി പവർ, വെഹിക്കിൾ സൂചികകളും രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.

മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 2.3, 2.2 ശതമാനം ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സൂചികകൾ നഷ്ടം രേഖപ്പെടുത്തുന്നത്.

അസ്ഥിരതയെ അളക്കുന്ന ഇന്ത്യ വിക്സ് സൂചിക രണ്ട് ശതമാനത്തിലധികം ഉയർന്ന് 14.8 ൽ എത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ ഷാങ്ഹായ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.07 ശതമാനം ഇടിഞ്ഞ് ബാരലിന് 85.05 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 5,483.63 കോടി രൂപയുടെ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് 1.73 ശതമാനം താഴ്ന്ന് 2414 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 83.66 ൽ എത്തി.