image

17 Oct 2024 12:03 PM GMT

Stock Market Updates

കുതിക്കാനാവാതെ വിപണി; മൂന്നാം നാളും ഇടിവിൽ

MyFin Desk

കുതിക്കാനാവാതെ വിപണി; മൂന്നാം നാളും ഇടിവിൽ
X

Summary

  • തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ഇടിവിൽ ക്ലോസ് ചെയുന്നത്
  • നിഫ്റ്റി ഐടി സൂചിക ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 84.07ൽ എത്തി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ഇടിവിൽ ക്ലോസ് ചെയുന്നത്. റിയൽറ്റി, ഓട്ടോ, കൺസുമെർ ഡ്യൂറബിൾസ് ഓഹരികളിൽ കുത്തനെയുള്ള ഇടിവ് സൂചികകളെ ഇടിവിലേക്ക് നയിച്ചു. നിഫ്റ്റി 24,750 താഴെയാണ് ക്ലോസ് ചെയ്തത്.

സെൻസെക്‌സ് 494.75 പോയിൻ്റ് അഥവാ 0.61 ശതമാനം ഇടിഞ്ഞ് 81,006.61 ലും നിഫ്റ്റി 221.45 പോയിൻ്റ് അഥവാ 0.89 ശതമാനം ഇടിഞ്ഞ് 24,749.85 ലും ആണ് ക്ലോസ് ചെയ്തത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമൻ്റ്, ബജാജ് ഫിൻസെർവ്, ടൈറ്റൻ, മാരുതി, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു.

ടെക് മഹീന്ദ്ര, ഇൻഫോസിസ്, പവർ ഗ്രിഡ്, ലാർസൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

സെക്ടറുകളിൽ നിഫ്റ്റി ഐടി സൂചിക ഒഴികെ (1 ശതമാനം ഉയർന്നു), മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു, ഓട്ടോ, മീഡിയ, റിയൽറ്റി എന്നിവ 2-3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 3,435.94 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.27 ശതമാനം ഉയർന്ന് ബാരലിന് 74.42 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.36 ശതമാനം ഉയർന്ന് 2701 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 84.07ൽ എത്തി.