image

15 July 2024 5:10 AM GMT

Stock Market Updates

വിപണിയിൽ പുതിയ റെക്കോർഡുകൾ; 24,500 കടന്ന് നിഫ്റ്റി

MyFin Desk

new records in the market, nifty crosses 24500
X

Summary

  • തുടർച്ചയായി ആറാം ആഴ്ച്ചയാണ് വിപണി നേട്ടം തുടരുന്നത്
  • ഐടി സൂചിക സർവ്വകാല ഉയരമായ 39,567 പോയിന്റിലെത്തി
  • ബ്രെൻ്റ് ക്രൂഡ് 0.20 ശതമാനം ഉയർന്ന് ബാരലിന് 85.20 ഡോളറിലെത്തി


ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് പുത്തൻ റെക്കോർഡുകളോടെ. ആദ്യഘട്ട വ്യാപാരത്തിൽ നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവൽ തൊട്ടു. സെൻസെക്സ് 290 പോയിൻ്റും ഉയർന്നു. ഐടി ഓഹരികളിലെ കുതിപ്പും വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് താങ്ങായി. ആഗോള വിപണികളിലെ നേട്ടത്തോടുള്ള വ്യാപാരവും സൂചികകൾക്ക് കരുത്തേകി. തുടർച്ചയായി ആറാം ആഴ്ച്ചയാണ് വിപണി നേട്ടം തുടരുന്നത്.

സെൻസെക്‌സ് 290.46 പോയിൻ്റ് ഉയർന്ന് 80,809.80 ലെത്തി. നിഫ്റ്റി 95.85 പോയിൻ്റ് ഉയർന്ന് 24,598 എന്ന സർവ്വകാല ഉയരത്തിലെത്തി.

എച്ച്സിഎൽ ടെക്നോളജീസ്, അൾട്രാടെക് സിമൻ്റ്, ശ്രീറാം ഫിനാൻസ്, ഒഎൻജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഏഷ്യൻ പെയിൻ്റ്സ്, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവ നഷ്ടം നൽകി.

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഐടി സൂചിക സർവ്വകാല ഉയരമായ 39,567 പോയിന്റിലെത്തി. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എം ഫസിസ്, ടിസിഎസ്, വിപ്രോ ഓഹരികൾ സൂചികയ്ക്ക് കരുത്തേകി. നിഫ്റ്റി ഹെൽത്ത് കെയർ, ഫാർമാ സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്ഇ, ഓട്ടോ, പി എസ് യു, മീഡിയ സൂചികകൾ അര ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് സൂചികകൾ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ് നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ഹോങ്കോംഗ് ഇടിവിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 4,021.60 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.20 ശതമാനം ഉയർന്ന് ബാരലിന് 85.20 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.19 ശതമാനം താഴ്ന്ന് 2416 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 83.55 എത്തി.